SignIn
Kerala Kaumudi Online
Monday, 22 April 2024 3.38 PM IST

ബംഗളൂരു എം.എൽ.സി തിര: എൻ.ഡി.എ സഖ്യത്തിന് തോൽവി

puttanna

ബംഗളൂരു: കർണാടകയിൽ എൻ.ഡി.എ സഖ്യത്തിന് തിരിച്ചടി. ബംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എം.എൽ.സി തിരഞ്ഞെടുപ്പിൽ സഖ്യ സ്ഥാനാർത്ഥി എ.പി.രംഗനാഥിനു തോൽവി. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ പി.പുട്ടണ്ണ 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചു. ബി.ജെ.പി- ജെ.ഡി.എസ് സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. കർണാടകയിലെ സാഹചര്യം കണക്കിലെടുത്താണ് ജെ.ഡി.എസ്,​ എൻ.ഡി.എയുടെ സഖ്യമായതെന്നാണ് എച്ച്.ഡി.കുമാരസ്വാമിയും ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയും അറിയിച്ചിരുന്നത്. കേരളത്തിൽ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൾ ഈ സഖ്യം ബാധകമാകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. എന്നാൽ, എൻ.ഡി.എ സഖ്യത്തിൽ ചേർന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ജെ.ഡി.എസിനു വലിയ തിരിച്ചടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.