SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.44 AM IST

സമരതന്ത്രം മാറ്റി; ഇന്ത്യാ മുന്നണിയിൽ ഭിന്നാഭിപ്രായം

d

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞശേഷം രാഹുൽ ഗാന്ധി ഡൽഹി ആകാശവാണി വളപ്പിൽ കയറി നടത്തിയ കുത്തിയിരുപ്പ് സമരത്തിൽ ഇന്ത്യാ മുന്നണിക്കുള്ളിൽ ഭിന്നാഭിപ്രായം. കമ്മിഷനിലേക്കുള്ള മാർച്ച് മാത്രമാണ് ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനിച്ചതെന്നും കോൺഗ്രസ് ഒറ്റയ്‌ക്ക് നടത്തുന്ന നീക്കങ്ങൾ മുന്നണി മര്യാദയല്ലെന്നും മറ്റു കക്ഷിനേതാക്കൾ പറഞ്ഞു. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനിടെ ആ വ്യക്തിയുമായി കൂടിക്കാഴ്‌ച നടത്തുന്നത് എന്തിനെന്ന ചോദ്യവും സി.പി.ഐ അടക്കമുള്ള പാർട്ടികൾ ഉന്നയിച്ചു.

എം.പിമാരെ അറസ്റ്റു ചെയ്‌ത് നീക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് രാഹുൽ ആകാശവാണി വളപ്പിലേക്ക് കടന്നത്. ഗ്യാനേഷ് അടക്കം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ കുത്തിയിരുപ്പ് സമരം. അതോടെ സമരമുഖം മാറി. അതിനിടെ അറസ്റ്റ് വരിച്ച് സമരസ്ഥലത്തു നിന്നും മടങ്ങിയ മറ്റ് എം.പിമാർ തിരികെയെത്തി റോഡിൽ പ്രതിഷേധം തുടർന്നിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗ്യാനേഷ് കുമാറിനുമൊപ്പം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും വോട്ട് കൊള്ള നടത്തി രാജ്യത്തെ ദ്രോഹിച്ചെന്ന് രാഹുൽഗാന്ധി ആരോപിച്ചു. പ്രകടനത്തിൽ ആർ.എസ്.എസ് വേഷത്തിലുള്ള ഗ്യാനേഷിന്റെ കോലം ഉയർത്തിയിരുന്നു. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ, മോഹൻ ഭാഗവത് എന്നിവർ രാജ്യദ്രോഹം ചെയ്‌തെന്നും ആരെയും വെറുതെ വിടില്ലെന്നും പറഞ്ഞു. എം.പിമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണാൻ കഴിയുന്നില്ലെങ്കിൽ ജനാധിപത്യത്തിന് എന്ത് ഉദ്ദേശ്യമാണുള്ളതെന്ന് രാഹുൽ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, RAHULGANDHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360