
ന്യൂഡൽഹി: പ്രതിപക്ഷ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സ്വീകരിക്കാൻ പ്രതിനിധിയെ അയയ്‌ക്കാമെന്ന് നിർദ്ദേശിച്ചെങ്കിലും എം.പിമാർ സമ്മതിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തങ്ങളുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കുത്തിയിരുപ്പ് സമരം നടത്തിയെങ്കിലും അങ്ങനെ ഒരാവശ്യം വൈകിട്ട് നാലുമണി വരെ ഔദ്യോഗികമായി ലഭിച്ചില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
വൈകിട്ട് നാലുമണിക്ക് 240 എം.പിമാരുമായി പാർലമെന്റ് മന്ദിരത്തിലെ അനക്‌സിൽ വച്ച് ഒരു യോഗം നടത്തണമെന്ന നിർദ്ദേശം ഡൽഹി പൊലീസ് വഴി ലഭിച്ചതായി കമ്മിഷൻ അറിയിച്ചു.യോഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒാഫീസ് പരിസരത്ത് നടത്തണമെന്നാണ് ചട്ടമെന്നതിനാൽ അഭ്യർത്ഥന സ്വീകാര്യമായിരുന്നില്ല. എങ്കിലും എം.പിമാരിൽ നിന്ന് നിവേദനം സ്വീകരിക്കാൻ മുതിർന്ന എക്സിക്യൂട്ടീവ് ഓഫീസറെ അയയ്ക്കാമെന്ന് നിർദ്ദേശിച്ചു. എന്നാൽ, നിർദ്ദേശം എം.പിമാർ നിരസിച്ചെന്നും കമ്മിഷൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |