SignIn
Kerala Kaumudi Online
Monday, 19 October 2026 4.48 AM IST

ഹരി നായരുടെ നിയമനത്തിന് അനുമതി നൽകും

state-information-commisi

തിരുവനന്തപുരം: മുൻ നിയമ സെക്രട്ടറി വി.ഹരി നായരെ മുഖ്യ വിവരാവകാശ കമ്മിഷണറാക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായും ധനമന്ത്രി കെ.എൻ.ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ അംഗങ്ങളും ആയ സമിതിയുടേതാണ് ശുപാർശ. മുഖ്യ വിവരാവകാശ കമ്മിഷണറായ മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കാലാവധി 24ന് കഴിയും.അതേസമയം, വിവരാവകാശ കമ്മിഷണർമാരായി സർക്കാർ ശുപാർശ ചെയ്ത മൂന്നു പേരുടെ നിയമനം ഗവർണർ ഉടൻ അംഗീകരിക്കാനിടയില്ല. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണിത്. ഇവരുടെ വിജിലൻസ് ക്ലിയറൻസ് ഗവർണർ ആവശ്യപ്പെടും. സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V HARI NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA