SignIn
Kerala Kaumudi Online
Thursday, 18 April 2024 7.30 PM IST

തമ്മില്‍ത്തല്ലി ഗുണ്ടാസംഘം, അന്വേഷിക്കാനെത്തിയ പൊലീസുകാരെ ഒരുമിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; സംഭവം കൊല്ലത്ത്

crime

കൊല്ലം: പൊലീസിന് നേരെ ഗുണ്ടകളുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. കൊല്ലം കുണ്ടറയിലാണ് സംഭവം. നാല് പൊലീസുകാര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം നടന്നത്. കുണ്ടറ പൂജപ്പുര ക്ഷേത്രത്തിന് സമീപത്താണ് രണ്ട് സംഘം ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ഇത് അന്വേഷിക്കാന്‍ കൂനംവിള ജംങ്ഷനില്‍ എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട സംഘം തമ്മില്‍തല്ല് നിര്‍ത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐമാരായ സുജിത് എസ്, എന്‍. സുധീന്ദ്ര ബാബു, സി.പി.ഒമാരായ ജോര്‍ജ് ജെയിംസ്, സുനില്‍ എ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പേരിനാട് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.