SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.19 AM IST

കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം; വീഡിയോ കാണാം

manambur

കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള മൂന്നാമത്തെ എപ്പിസോഡുമായി പ്ലാനറ്റ് സെർച്ച് വിത്ത് എം എസിന്റെ പുതിയ വീഡിയോ

കുട്ടികളുടെ ആത്മ വിശ്വാസത്തെക്കുറിച്ചാണ് പുതിയ എപ്പിസോഡ്. അതിവിപുലമായ പഠന, ഗവേഷണ, പരിശീലനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും ഈ വിഷയം നോക്കിക്കാണുകയാണ് ഡോ മിർസ. കഴിഞ്ഞ 30 വർഷമായി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് സ്‌പെഷ്യലിസ്റ്റായി പ്രവർത്തിക്കുന്നു. ബ്രിട്ടനിലും, അയർലണ്ടിലും, ഇന്ത്യയിലും, ക്യാനഡയിലും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും ആശുപത്രികളിലും പ്രവർത്തിച്ചു. ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളേജ് തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഹാർട്ടഫോഡ്ഷയർ NHS ട്രസ്റ്റിൽ കൺസൾട്ടന്റായി സേവനം തുടരുന്നു. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് ഡോ. കെ എ മിർസയുടെ ഗവേഷണവും പൂരോഗമിക്കുകയാണ്.

ഡോ. മിർസയുടെ വിപുലമായ അനുഭവ, പഠന സമ്പത്തിന്റെ പശ്ചാത്തലത്തിൽ നിന്നും കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ പരിപോഷിപ്പിക്കാം എന്ന് നോക്കുകയാണ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, CHILDREN S MENTAL HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360