SignIn
Kerala Kaumudi Online
Sunday, 01 November 2026 2.32 PM IST

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ; അപേക്ഷിക്കാൻ ചെയ്യേണ്ടത്‌

jobs

സീനിയർ റെസിഡന്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 നു വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.

ആർസിസിയിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in


ആർസിസിയിൽ ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.


ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക നിയമനം
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്നോളജി (പ്രീ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്നോളജി) തസ്തികയിലെ രണ്ട് താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 13 ന് രാവിലെ 10-ന് കോളജിൽ വെച്ച് നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റായ www.cpt.ac.in ൽ ലഭ്യമാണ്.

ഡെപ്യൂട്ടേഷൻ നിയമനം
കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നു മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 59300-120900 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകൾ ജൂൺ 30നകം ലഭിക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം : പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം – 695009. ഇ-മെയിൽ : pcodhme@gmail.com.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ജൂൺ അവസാനവാരം ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി യൂസിങ് ടാലി കോഴ്സിന് പ്ലസ്ടു കൊമേഴ്സ് അല്ലെങ്കിൽ ബി.കോം പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂൺ 22 വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560333, 9995005055 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, JOBS, KERALA, KERALA GOVT JOBS, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+