തിരുവനന്തപുരം: സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി വൻ വിലയിടിവ്. സ്വർണവില ഇന്ന് ഏഴുമാസത്തെ കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലെത്തി. ഇതോടെ പവൻ വില 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമെത്തി. വെള്ളി വിലയിലും ഇടിവുണ്ടായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 200 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയിലെ ഇടിവാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,875.55 ഡോളറിലേയ്ക്ക് താഴ്‌ന്നു. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും പശ്ചിമേഷ്യൻ സംഘർഷവുമാണ് രാജ്യാന്തര സ്വർണവില കുറയാൻ കാരണം. ഡോറളിനെതിരെ രൂപ കരുത്ത് നേടുന്നതും ആഭ്യന്തര സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
2013ൽ അമേരിക്കൻ ഫെഡറൽ റിസർവ് സാമ്പത്തിക ഉത്തേജന നടപടികൾ കുറയ്ക്കുമെന്ന സൂചന നൽകിയത് സ്വർണവിലയിൽ വലിയ ഇടിവുണ്ടാകുന്നതിന് കാരണമായിരുന്നു. അന്താരാഷ്ട്ര സ്വർണവില ഏകദേശം 27 ശതമാനമാണ് ഇടിഞ്ഞത്. അന്ന് ഡോളർ ശക്തിപ്പെട്ടതും നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറിയതും വിലയിടിവിന് കാരണമായി. ഇത് 2026ലും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നിക്ഷേപകരും വ്യാപാരികളും. എന്നാൽ 2013ലെ സാമ്പത്തിക സാഹചര്യവും ഇന്നത്തേതും വ്യത്യസ്തമാണെന്നാണ് സ്വർണ വ്യാപാരികൾ പറയുന്നത്. വില ഉടൻ തിരിച്ചുകയറുമെന്ന് പ്രതീക്ഷയുള്ളതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
Gold prices in Kerala have fallen to a seven-month low, with the price dropping by ₹310 per gram to ₹12,730 and ₹2,480 per sovereign to ₹1,01,840. Silver prices also declined. The fall is linked to international market trends, US Federal Reserve interest rate uncertainty, West Asian tensions and a stronger Indian rupee.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |