
മൂന്ന് നൂതന ഉത്പ്പന്നങ്ങൾ അവതരിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര-സാങ്കേതിക-നവീനാശയ കോൺക്ലേവായ എസ്റ്റിക് 2026-ൽ മലയാളി സംരംഭമായ കേരള പെയിന്റ്സ് ശ്രദ്ധേയ സാന്നിദ്ധ്യമായി . കേന്ദ്ര റബർ ബോർഡിന്റെ സാങ്കേതിക സഹകരണത്തോടെ വികസിപ്പിച്ച മൂന്ന് നൂതന ഉത്പ്പന്നങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്.
വീടുകളിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ലാറ്റക്സ് അധിഷ്ഠിത ഹീറ്റ് റിഫ്ലക്ടീവ് ഉത്പ്പന്നമായ കൂൾകോട്ട്, കുറഞ്ഞ അളവിൽ അസ്ഥിര ജൈവ സംയുക്തങ്ങൾ (വി.ഒ.സി.) അടങ്ങിയ ആരോഗ്യസൗഹൃദ പെയിന്റായ ഭദ്രം, വാട്ടർപ്രൂഫിംഗ് ഉത്പ്പന്നമായ അക്വാസിൽ 2K എന്നിവയാണ് പ്രദർശനത്തിലെ കേരള പെയിന്റ്സിന്റെ ഉത്പ്പന്നങ്ങൾ.
ഒറ്റക്കോട്ട് പ്രയോഗത്തിലൂടെ പെയിന്റിംഗ് ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് ഭദ്രം. ഉയരുന്ന ചൂടിന് പരിഹാരമായി വീടുകളിലെ താപനില 10 മുതൽ 15 ഡിഗ്രി വരെ കുറയ്ക്കാൻ കൂൾകോട്ട് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ത്രിദിന കോൺക്ലേവിൽ വിവിധ രാജ്യങ്ങളിലെ പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ പിന്തുണയോടെ വികസിപ്പിച്ച നൂതന ഉത്പ്പന്നങ്ങളും സ്റ്റാർട്ടപ്പ് ആശയങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |