മാന്നാർ : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ 'വിശ്വാസപൂർവം' പ്രീ പബ്ലിക്കേഷൻ ക്യാമ്പയിനിൽ മന്ത്രി സജി ചെറിയാനും പങ്കാളിയായി. ഇതിനോടകം മന്ത്രിമാർ, എം.പി, എം.എൽ.എ, വിവിധ മത മേലദ്ധ്യക്ഷൻമാർ, സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ, പൊതു പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും വിവിധ സ്ഥലങ്ങളിൽ ക്യാമ്പയിനിൽ പങ്കാളികളായി. സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, അബ്ദുൽ സലാം സഖാഫി, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ.കരീം, ജുനൈദ് സേഠ്, നൗഷാദ് ഒ.ജെ, ഹാറൂൺ മജീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |