SignIn
Kerala Kaumudi Online
Tuesday, 08 October 2024 1.51 AM IST

മുല്ലപ്പെരിയാർ : സുരക്ഷാ പരിശോധനയ്ക്ക് പച്ചക്കൊടി, തമിഴ്നാടിന്റെ എതിർപ്പ് തള്ളി മേൽനോട്ട സമിതി

Increase Font Size Decrease Font Size Print Page

mullaperiyar

#സമഗ്ര പരിശോധന 13 വർഷത്തിന് ശേഷം

ന്യൂ​ഡ​ൽ​ഹി​ ​:​ 128​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള​ ​ആ​ശ​ങ്ക​ക​ൾ​ക്കി​ടെ, 13​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​സ​മ​ഗ്ര​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​ക​ള​മൊ​രു​ങ്ങി.​ ​കേ​ര​ള​ത്തി​ന്റെ​ ​ഏ​റെ​ ​നാ​ളാ​യു​ള്ള​ ​ആ​വ​ശ്യം​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​ചേ​ർ​ന്ന​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​മേ​ൽ​നോ​ട്ട​ ​സ​മി​തി​ ​അം​ഗീ​ക​രി​ച്ചു.​ ​പ​രി​ശോ​ധ​ന​ 12​ ​മാ​സ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​ക്കും.
കേ​ന്ദ്ര​ ​ജ​ല​ ​ക​മ്മി​ഷ​ൻ​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​രാ​കേ​ഷ് ​ക​ശ്യ​പി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​വ​ശ്യ​ത്തെ​ ​ത​മി​ഴ്നാ​ട് ​ശ​ക്ത​മാ​യി​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​വി​ല​പ്പോ​യി​ല്ല.​ 2021​ലെ​ ​ഡാം​ ​സു​ര​ക്ഷാ​ ​നി​യ​മ​പ്ര​കാ​രം​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ 2026​ൽ​ ​ന​ട​ത്തി​യാ​ൽ​ ​മ​തി​യെ​ന്ന​ ​ത​മി​ഴ്നാ​ടി​ന്റെ​ ​വാ​ദം​ ​സ​മി​തി​ ​ത​ള്ളി.​ 2011​ൽ,​ ​സു​പ്രീം​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​എം​പ​വേ​ഡ് ​ക​മ്മി​റ്റി​യാ​ണ് ​ഒ​ടു​വി​ൽ​ ​ഡാ​മി​ൽ​ ​സ​മ​ഗ്ര​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ 2022​ ​ഏ​പ്രി​ൽ​ ​എ​ട്ടി​ന് ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ്ധ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മേ​ൽ​നോ​ട്ട​സ​മി​തി​ ​സുപ്രീംകോടതി​ പു​ന​:​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ ​കേ​ര​ള​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ബി.​ ​അ​ശോ​ക്,​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​ന​ദീ​ജ​ല​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​ആ​ർ.​ ​പ്രീ​യേ​ഷ് ,​ ​ത​മി​ഴ്നാ​ടി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​കെ.​ ​മ​ണി​വാ​സ​ൻ,​ ​കാ​വേ​രി​ ​ടെ​ക്‌​നി​ക്ക​ൽ​ ​സെ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

പരിശോധനാ വ്യവസ്ഥകൾ:

1. സ്വതന്ത്ര വിദഗ്ദ്ധർ ഉൾപ്പെടുന്ന സമിതി

2. കേരളത്തിന്റെ അജൻ‌ഡകളും ഉൾപ്പെടുത്തും

3. ഡാമിന്റെ സുരക്ഷ, ഭൂകമ്പവും പ്രളയവും പ്രതിരോധിക്കാനുള്ള ശേഷി പരിശോധിക്കും

4. ഡാം ബലപ്പെടുത്താനുള്ള കർമ്മ പദ്ധതി തമിഴ്നാട് പൂർത്തിയാക്കണം
5. അറ്റകുറ്റപ്പണികൾക്ക് തമിഴ്നാടുമായി കേരളം സഹകരിക്കണം

കേരളത്തിന്റെ വാദം

 പുതിയ ഡാം നിർമ്മിക്കണം

 ഡാമിന്റെ സുരക്ഷ,. കനത്ത മഴ, പ്രളയം ഭീഷണി

ഉത്തരവായിട്ട് രണ്ടു വർഷം

#സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് സുപ്രീം കോടതി ഉത്തരവായിട്ട് രണ്ട് വർഷം.

# 1886ലെ പാട്ടക്കരാർ നിലനിൽക്കുമോയെന്ന വിഷയത്തിൽ വാദം കേൾക്കാൻ സുപ്രീം കോടതി.

#പാട്ടക്കരാർ ലംഘിച്ച് കേരളം മെഗാ കാർ പാർക്കിംഗ് മേഖല നിർമ്മിച്ചെന്ന തമിഴ്നാടിന്റെ ഹർജിയിലാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPERIYAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.