SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

കുടിൽ പൊളിച്ച് പാത്രങ്ങളും വീട്ടുസാധനങ്ങളും തകർത്തെറിഞ്ഞ് ചക്കകൊമ്പൻ, വീട്ടുകാർ ഓടി രക്ഷപ്പെട്ടു

Increase Font Size Decrease Font Size Print Page
chakkakomban

രാജകുമാരി: 301 കോളനിയിൽ ചക്കക്കൊമ്പൻ വീട് തകർത്തു. കോളനിയിലെ താമസക്കാരനായ ഐസക് വർഗീസിന്റെ കുടിലാണ് തകർത്തത്. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം.കുടിലിന്റെ ഒരു ഭാഗം തകർത്ത ചക്കക്കൊമ്പൻ പാത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു.ആന സമീപത്ത് എത്തിയതും വളർത്തുനായ്ക്കൾ ബഹളം വച്ചതിനെ തുടർന്ന് ഐസക്കും ഭാര്യ സാറാമ്മയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറിയതിനാൽ പരക്കേൽക്കായെ രക്ഷപ്പെട്ടു.

സമീപവാസികൾ ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ആറാം തവണയാണ് ഐസക്കിന്റെ കുടിൽ കാട്ടാന തകർക്കുന്നത്. ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ വീട് നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. ഇവർ താമസിക്കുന്ന കുടിലിന് പഞ്ചായത്തിൽ കരമൊടുക്കുന്നുണ്ട്. പട്ടയം ഇല്ലാത്തതിനാൽ കാട്ടാന വീട് തകർത്താലും നഷ്ടപരിഹാരവും ലഭിക്കില്ല.

TAGS: WILD ELEPHANT, CHAKKAKOMBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY