SignIn
Kerala Kaumudi Online
Sunday, 04 October 2026 4.31 PM IST

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ ശക്തമായി എതിർക്കുന്നതിന് തീരുമാനിച്ച് സിപിഎം

cpm

ന്യൂഡൽഹി: രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെ ശക്തമായി എതിർക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനം. ഒരു തിരഞ്ഞെടുപ്പ്, പെട്രോൾ, ഡീസൽ വില വർദ്ധന, തൊഴിലില്ലായ്മ, അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവത്കരണം, സ്ത്രീകൾക്കെതിരായ അതിക്രമണം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളിൽ 15 മുതൽ ഒരുമാസത്തെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.

പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നടപടികൾ പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കുമെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കും അഞ്ച് വർഷത്തെ കാലാവധി എന്ന ഭരണഘടനാ പദ്ധതിയെ ലംഘിക്കുന്നതാണിത്.

സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭകളുടെയും അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു കേന്ദ്രീകൃതവും ഏകീകൃതവുമായ സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം. ഈ ജനാധിപത്യ വിരുദ്ധ, ഫെഡറൽ വിരുദ്ധ നീക്കത്തിനെതിരെ പൊതുജനാഭിപ്രായം സമാഹരിക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ മുതൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ 18ശതമാനം ഇടിവുണ്ടായിട്ടും പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില കുറച്ചിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. ഉയർന്ന വില അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CPM, ONE NATION, ONE ELECTION, OPPOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360