SignIn
Kerala Kaumudi Online
Sunday, 04 October 2026 2.29 AM IST

സിംഗീതം ശ്രീനിവാസ റാവുവിന് വിട

d

ചെന്നൈ: ഇന്ത്യൻ സിനിമയിൽ വേറിട്ട ചലച്ചിത്ര ഭാഷയൊരുക്കിയ അതുല്യ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവിന് വിട. 94 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യത്യസ്തമായ ആശയങ്ങളും പരീക്ഷണാത്മക ആഖ്യാനശൈലിയും കൊണ്ട് ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുത്തു. പുഷ്പക വിമാനം,​ അപൂ‌ർവ സഹോദര‌ർകൾ, മൈക്കിൾ മദന കാമ രാജർ, ആദിത്യ 369, ഭൈരവ ദ്വീപം, മയൂരി, മകളീ‌‌‌ർ മട്ടും, മുംബയ് എക്‌സ്‌പ്രസ്, കാതലാ കാതലാ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥ,​ നിർമ്മാണം,​ സംഗീത സംവിധാനം,​ അഭിനയം എന്നീ മേഖലകളിലും തിളങ്ങി.

വാണിജ്യ വിജയങ്ങൾക്കപ്പുറം പുതുമകൾ പരീക്ഷിക്കാൻ ധൈര്യപ്പെട്ട കലാകാരനാണ് സിംഗീതം ശ്രീനിവാസ റാവു. പ്രായവും അവശതയും അദ്ദേഹത്തിന്റെ സിനിമാ മോഹത്തിന് തടസമായില്ല. ഈ വ‌ർഷം നാഗ് അശ്വിൻ നിർമ്മിച്ച സിംഗീതം എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്. തെലുങ്ക് , കന്നട , തമിഴ് , ഹിന്ദി , ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 60 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

ദശാബ്ദങ്ങളോളം നീണ്ട ചലച്ചിത്ര ജീവിതത്തിനിടെ നിരവധി തലമുറകളെ സിനിമയിലെത്തിച്ചു.രണ്ട്‌ ദേശീയ അവാർഡുകൾ , അഞ്ച് നന്ദി അവാർഡുകൾ , മൂന്ന് കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , മൂന്ന് ഫിലിംഫെയർ അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി . 2011 ൽ ഫിലിം ഫെഡറേഷൻ ഒഫ് ഇന്ത്യ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360