SignIn
Kerala Kaumudi Online
Sunday, 04 October 2026 3.46 AM IST

ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ തുടരും

e

ന്യൂഡൽഹി: പാർലമെന്റിലെ 24 സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണനും. കോൺഗ്രസ് എം.പി ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി തുടരും. 20 എം.പിമാർ കൂട്ടത്തോടെ പാർട്ടി വിട്ടതിനാൽ തൃണമൂൽ കോൺഗ്രസിന് നേരത്തെയുണ്ടായിരുന്ന രണ്ട് അദ്ധ്യക്ഷ സ്ഥാനങ്ങൾ നഷ്ടമായി.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിരോധ കമ്മിറ്റിയിലും പ്രിയങ്ക ഗാന്ധി ആഭ്യന്തരകാര്യ കമ്മിറ്റിയിലും തുടരും.

പുതിയ

അദ്ധ്യക്ഷൻമാർ

ആഭ്യന്തര മന്ത്രാലയം: രാധാ മോഹൻ ദാസ് അഗർവാൾ, ധനകാര്യം: ഭർതൃഹരി മെഹ്‌താബ്, പ്രതിരോധം: രാധാ മോഹൻ സിംഗ്, കൽക്കരി, ഖനി, ഉരുക്ക്: അനുരാഗ് സിംഗ് താക്കൂർ, ജലവിഭവം: രാജീവ് പ്രതാപ് റൂഡി (എല്ലാവരും ബി.ജെ.പി), വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനം, കായികം: മുകുൾ വാസ്‌നിക് (കോൺഗ്രസ്), വ്യവസായം: തിരുച്ചി ശിവ (ഡി.എം.കെ), ഗതാഗതം, ടൂറിസം, സംസ്കാരം: സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു), ആരോഗ്യം, കുടുംബക്ഷേമം: രാം ഗോപാൽ യാദവ് (സമാജ്‌വാദി പാർട്ടി, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം:ചരൺജിത് സിംഗ് ചന്നി (കോൺഗ്രസ്, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം: കനിമൊഴി (ഡി.എം.കെ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360