SignIn
Kerala Kaumudi Online
Saturday, 04 July 2026 11.05 AM IST

ഇനി ശുഭപ്രതീക്ഷ മാത്രമോ? സ്വർണവിലയിൽ വീണ്ടും ഇടിവ്, ഇന്നത്തെ നിരക്കറിയാം

READ ENGLISH VERSION
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയാണ്. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 6,935 രൂപയും ഒരു ഗ്രാം 7,565 രൂപയുമാണ്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ കുറവ് സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 56,360 രൂപയായിരുന്നു.

നവംബർ 14 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ് സംഭവിച്ച് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വ‌ർണത്തിന്റെ വില 59,080 രൂപയായിരുന്നു. സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.

ഇന്നത്തെ വെളളിവില

ഇന്നത്തെ വെളളിവിലയും കുറഞ്ഞു. ഒരു ഗ്രാം വെളളിയുടെ വില 99 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 101 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,01,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD, RATE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360