SignIn
Kerala Kaumudi Online
Sunday, 21 June 2026 9.46 AM IST

ഇനി ഒരു ആശയക്കുഴപ്പവും വേണ്ട; വീട്ടിലെ ഈ ദിശയിൽ വേണം മഞ്ഞൾച്ചെടി വയ്ക്കാൻ

turmeric-plant-

ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ് മഞ്ഞൾ. മഞ്ഞളിന് ഹിന്ദു വിശ്വാസപ്രകാരം ഏറെ പ്രാധാന്യം ഉണ്ട്. പൂജയ്ക്കും വീട്ടിൽ തളിക്കാനുമെല്ലാം മഞ്ഞൾ ഉപയോഗിക്കാറുണ്ട്. നിരവധി ഉപയോഗങ്ങളുള്ള മഞ്ഞൾ മലയാളികൾ വീട്ടിൽ കൃഷി ചെയ്യാറാണ് പതിവ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്നതിനെക്കാളും ശുദ്ധമായ മഞ്ഞൾ വളരെ കുറഞ്ഞ പരിപാലനത്തിലൂടെ സ്വന്തമാക്കാമെന്നതാണ് ഗുണം. മഞ്ഞൾച്ചെടി നട്ടാൽ അധികം പരിപാലനമോ ചെലവോ വേണ്ട.

എന്നാൽ മഞ്ഞൾ നടുന്നതിനെ സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. അതിനാൽ ഈ ചെടി നടുന്നതിനെക്കുറിച്ച് വാസ്തുശാസ്‌ത്രത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം. മഞ്ഞൾച്ചെടി മുറ്റത്തോ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ വീട്ടിനുള്ളിലോ വയ്ക്കാം. ഇത്തരത്തിൽ വീടിനുള്ളിൽ വയ്ക്കുന്നതിലൂടെ പോസിറ്റീവ് എനർജി കൂടുതലായി ലഭിക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഒപ്പം നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.

കൂടാതെ വീട്ടിൽ മഞ്ഞൾ നട്ടാൽ കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരം സ്‌നേഹം വർദ്ധിക്കുകയും നെഗറ്റീവ് എനർജി അകന്നുപോകുകയും ചെയ്യുന്നു. മഞ്ഞൾച്ചെടി വടക്ക് - പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ആഗ്നേയകോണിൽ മഞ്ഞൾ വയ്ക്കുന്നത് വാസ്തു ദോഷം അകറ്റുമെന്നാണ് വിശ്വസിക്കുന്നത്. വീട്ടിൽ നട്ടുവളർത്തുന്ന മഞ്ഞൾച്ചെടി പതിവായി നനയ്ക്കുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിക്കുക. മഞ്ഞൾച്ചെടി ലക്ഷ്മീദേവിയ്ക്ക് പ്രിയപ്പെട്ട ചെടിയാണ്. അതിനാൽ ഇത് വൃത്തിയായി സൂക്ഷിക്കുന്ന വീട്ടിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, TURMERIC, PLANT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY