വീട്ടിൽ ഏതൊക്കെ ചെടി വയ്ക്കണമെന്ന കൺഫ്യൂഷനിലാണോ?പോസിറ്റിവിറ്റി നിറയ്ക്കാൻ ഇവ സഹായിക്കും
1 min
ഓൺലൈൻ ഡെസ്ക് | Last Updated: 16 June, 2026 | 4:19 PM IST
ഒരാളുടെ മാനസികാരോഗ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് അവർ വസിക്കുന്ന വീടും അതിന്റെ ചുറ്റുപാടും. ജീവിതത്തിലെ ഉയർച്ചയ്ക്കും സാമ്പത്തിക ഉന്നമനത്തിനും പോസിറ്റീവ് എനർജി നൽകുന്ന വീട് അത്യാവശ്യമാണ്. വീടിന് അനുയോജ്യമായ രീതിയിൽ അകത്തും പുറത്തും എന്തൊക്കെ ഉൾപ്പെടുത്തണമെന്നുള്ളത് വളരെ പ്രധാനമാണ്.
വാസ്തുശാസ്ത്ര പ്രകാരം ചില ചെടികൾ വീടിന്റെ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇത്തരം ചെടികൾ വീട്ടിൽ വളർത്തുന്നത് മാനസിക സമ്മർദം കുറയ്ക്കാനും സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കാനും വീടിന്റെ വായു ശുദ്ധീകരിക്കാനും സഹായിക്കുന്നു. ഈ ചെടികളുടെ സാന്നിദ്ധ്യം മനസിന് ശാന്തതയും ഉന്മേഷവും നൽകുന്നു. ജോലിയിലെ ക്ഷീണവും അസ്വസ്ഥതകളും അകറ്റി ഏകാഗ്രത കൂട്ടാൻ ഇവ സഹായിക്കും.
ലക്കി ബാംബൂ : വീട്ടിൽ ഭാഗ്യവും സന്തോഷവും പണവും ആകർഷിക്കാൻ ഏറ്റവും മികച്ച ഒന്നാണ് ലക്കി ബാംബൂ.
മുല്ല: മുല്ലപ്പൂവിന്റെ സുഗന്ധം മനസിന് ശാന്തത നൽകുന്നതിനൊപ്പം വാസ്തുപ്രകാരം കുടുംബ ബന്ധങ്ങളെ ദൃഢപ്പെടുത്താനും സഹായിക്കും. മുല്ലച്ചെടി വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് അഭിമുഖമായി വരുന്ന ജനാലകൾക്ക് സമീപം വയ്ക്കുന്നതാണ് ഉത്തമം.
ഇഞ്ചി ലില്ലി: ഈ ചെടിയുടെ ഇലകളും പൂക്കളും വീട്ടിലെ സാമ്പത്തിക തടസങ്ങൾ നീക്കാൻ ശേഷിയുള്ളതാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇത് വീടിന്റെ വടക്ക് ദിശയിൽ സ്ഥാപിക്കുന്നത് വഴി പുതിയ തൊഴിലവസരങ്ങളും സാമ്പത്തിക സ്രോതസുകളും തുറക്കപ്പെടുമെന്നാണ് വിശ്വാസം.
താമര: ലക്ഷ്മീദേവിയുടെ പ്രിയപ്പെട്ട പുഷ്പമായ താമര ശുദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ഇത് വീട്ടിൽ വളർത്തുന്നത് സമൃദ്ധി നൽകും. വീടിന്റെ ലിവിംഗ് റൂമിലോ പൂജാമുറിയിലോ വടക്ക്-കിഴക്ക് ദിശയിൽ ജലപാത്രത്തിൽ താമരപ്പൂക്കൾ വയ്ക്കുന്നത് സാമ്പത്തിക ഐശ്വര്യം ഇരട്ടിയാക്കും.
അശോകം: വീട്ടിലെ ദുഃഖങ്ങളും അസ്വസ്ഥതകളും ഇല്ലാതാക്കാൻ അശോകത്തിന്റെ പച്ച ഇലകൾക്ക് സാധിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. വീടിന്റെ പ്രധാന കവാടത്തിന് സമീപത്തോ അല്ലെങ്കിൽ വടക്ക് ദിശയിലോ ഇത്തരം മരങ്ങൾ അല്ലെങ്കിൽ ചെടികൾ വയ്ക്കുന്നത് വീട്ടിലേക്ക് സന്തോഷവും സമാധാനവും സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
RELATED TOPICS: VASTU, PLANTS, HOME
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
അഞ്ചാം ക്ലാസുകാരി ദേവികയുടെ കൂട്ടുകാർ ചെടികളാണ്. സ്കൂളിൽ പോകുന്ന വഴിക്കും മറ്റും കിട്ടുന്ന വിത്തുകൾ ശേഖരിച്ച് മുളപ്പിക്കുന്നതാണ് പുള്ളിക്കാരിയുടെ പ്രധാന