
കാര്യവട്ടം ക്യാമ്പസിലെ വിവിധ പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട പ്രവേശനം 23ന് ക്യാമ്പസിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/cssug2026. ഫോൺ : 0471 2308328,9188524612.
അഫിലിയേറ്റഡ് കോളേജുകളിലെ ബി.എഡ് പ്രവേശനത്തിന് 29 വരെയും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 30 വരെയും അപേക്ഷിക്കാം.വിവരങ്ങൾക്ക് https://admissions.keralauniversity.ac.inൽ. ഫോൺ- 8281883052, 8281883053
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ജനുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായ് എട്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തുന്ന രണ്ട്,നാല് സെമസ്റ്റർ എം.എഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ജൂലായ് എട്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽ.ബി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ/ബി എസ്‍സി/ബി കോം ഫെബ്രുവരി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
22 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നാലുവർഷ ബിരുദ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.
റഷ്യൻ പഠന വകുപ്പ് നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് ജൂലായ് 5വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |