ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം
തെലങ്കാനയിലെ ഭർത്താവിന് നീതി
ന്യൂഡൽഹി/കൊച്ചി: വ്യാജ സ്ത്രീധന പീഡനക്കേസ് തള്ളി സുപ്രീംകോടതിയും പീഡനക്കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതിയും ഇന്നലെ നടത്തിയ സമാന നിരീക്ഷണം ശ്രദ്ധേയമായി.
സ്ത്രീക്ക് മാത്രമല്ല, പുരുഷനും അന്തസും അഭിമാനവുമുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്ത്രീധന പീഡനത്തിനെതിരായ നിയമം ഭർത്താവിനും വീട്ടുകാർക്കുമെതിരെ പ്രതികാരത്തിന് ദുരുപയോഗപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ബാലചന്ദ്രമേനോൻ രാജ്യം പദ്മശ്രീ നൽകി ആദരിച്ച വ്യക്തിയാണെന്നും രണ്ട് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ടെന്നും ജാമ്യമനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആലുവ സ്വദേശിയായ നടിയുടെ പരാതി 17 വർഷം വൈകി നൽകി എന്നത് കണക്കിലെടുക്കേണ്ട വസ്തുതയാണെന്നും നിരീക്ഷിച്ചു.
സ്ത്രീധന പീഡനത്തിനെതിരായ നിയമത്തിന്റെ (498 എ വകുപ്പ്) ദുരുപയോഗം വ്യാപകമാണെന്നും കീഴ്ക്കോടതികൾ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിർദ്ദേിച്ചു. വ്യക്തമായ തെളിവുകളില്ലാതെ ആരോപണങ്ങളുടെ പേരിൽ മാത്രം വകുപ്പ് ചുമത്തരുത്. തെറ്റുചെയ്യാത്ത കുടുംബാംഗങ്ങളെയും ദ്രോഹിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. തെലങ്കാനയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഭാര്യ നൽകിയ കേസ് റദ്ദാക്കിയാണ് ഉത്തരവ്.പകവീട്ടാനുള്ള ഉപകരണമാക്കി നിയമത്തെ മാറ്റുന്നു. അന്യായമായ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടാനും ചില സ്ത്രീകൾ വകുപ്പിനെ ഉപയോഗിക്കുന്നു. ആരോപണങ്ങൾ കോടതികൾ കൃത്യമായി പരിശോധിക്കണം. ഇല്ലെങ്കിൽ ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകും.
നിശബ്‌ദരാകണമെന്നല്ല
# ക്രൂരത അനുഭവിക്കുന്ന സ്ത്രീകൾ പ്രതികരിക്കരുതെന്നോ പരാതി നൽകരുതെന്നോ അല്ല പറയുന്നതെന്ന് സുപ്രീംകോടതി
സ്ത്രീധന പീഡനം തടയാൻ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലിനാണ് വ്യവസ്ഥ കൊണ്ടുവന്നതെന്ന് മനസിലാക്കണം
മറ്റൊരാൾക്കൊപ്പം
പോയിട്ട് കള്ളക്കേസ്
തെലങ്കാനയിലെ കേസിൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടെന്നും പരസ്‌ത്രീ ബന്ധമുണ്ടെന്നുമാണ് ഭാര്യയുടെ പരാതി. ഇത് കളവാണെന്ന ഭർത്താവിന്റെ വാദം അംഗീകരിച്ചു. ഒരു ദിവസം ഒന്നും പറയാതെ വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപ്പോയി. മറ്റൊരാളുമായി ജീവിക്കുകയാണെന്നറിഞ്ഞ് വിളിച്ചു കൊണ്ടുവന്നു. പത്തു ദിവസം തുടർച്ചയായി ഫോണിൽ സംസാരിച്ച് അടുപ്പത്തിലായ ആളുടെ അടുത്തേക്ക് പോയതാണെന്നും ആവർത്തിക്കില്ലെന്നും ഭാര്യ ഉറപ്പുനൽകി. എന്നാൽ വീണ്ടും തന്നെയും കുട്ടികളെ അടക്കം ഉപേക്ഷിച്ചുപോയി. ഇതോടെ വിവാഹമോചനത്തിന് വക്കീൽ നോട്ടീസ് അയച്ചു. പിന്നാലെയാണ് സ്ത്രീധനപീഡനക്കേസ് എന്ന് ഭർത്താവ് ബോധിപ്പിച്ചു. ഈ വാദം ശരിയാണെന്ന് ഉറപ്പുവരുത്തിയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്.
ഐ.പി.സി 498 -എ;
3 വർഷം തടവ്, പിഴ
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഈ വകുപ്പ് ഭാരതീയ ന്യായസംഹിതയിൽ 85,86 വകുപ്പുകളായി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ ക്രൂരതയ്‌ക്ക് മൂന്നുവർഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |