കാഞ്ഞങ്ങാട്: നെഹ്രു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ തത്വമസി യോഗ കേന്ദ്രത്തിന്റെയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഹോസ്ദുർവുമായി സഹകരിച്ച് ദേശീയ യുവജന ദിനം വെള്ളിക്കോത്ത് തത്ത്വമസി യോഗ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. അഡിഷണൽ ജില്ലാ ജഡ്ജ് പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണൽ അദ്ധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ പി. അഖിൽ മുഖ്യാതിയായി. ഡോ.കെ.അനുപമ ക്ലസ്സെടുത്തു. അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും പി.പൃഥ്വിരാജ് നന്ദിയും പറഞ്ഞു. തുടർന്ന് യുവജന ദിനത്തിന്റെ ഭാഗമായി ചിത്ര രചന മത്സരം നടന്നു. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |