മലപ്പുറം: വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അത്വാഉർ റഹ്മാൻ വജ്ദിയുടെ സ്മരണക്കായി തയ്യാറാക്കിയ 'ആദിത്യൻ അണഞ്ഞു' എന്ന സ്മരണിക പ്രമുഖ ശാസ്ത്രജ്ഞൻ പി.എം.എ സലാം പ്രകാശനം ചെയ്തു. മലപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ഡോ. പി. മുഹമ്മദ് ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു.ഡോ. പി.അബൂബക്കർ വടക്കാങ്ങര പുസ്തകം ഏറ്റുവാങ്ങി. വഹ്ദത്തെ ഇസ്ലാമി കേന്ദ്ര സമിതിയംഗം നയീം തോട്ടത്തിൽ പുസ്തക പരിചയം നടത്തി. സാമൂഹ്യ പ്രവർത്തകൻ ടി.കെ. റാസിഖ് റഹീം, ആറ്റക്കോയ തങ്ങൾ, കെ. അംബുജാക്ഷൻ, കെ.പി.ഒ റഹ്മഹ്മത്തുള്ള, വി. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. എം. മുഹമ്മദ് ഖിറാഅത്ത് നടത്തി.പി ജലാലുദ്ധീൻ സ്വാഗതവും ടി.കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |