ഓടനാവട്ടം: കട്ടയിൽ ഇ.എം.എസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സി.പി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.അനീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആർ.പ്രേമചന്ദ്രൻ, പി.ജി. ഉണ്ണികൃഷ്ണൻ, ലതിക രാജേന്ദ്രൻ, സതീഭായി, ജി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ഓപ്പൺ കാറ്റഗറിയിൽ എസ്.എസ്.അനിരുദ്ധ് ഒന്നാം സ്ഥാനവും ഇസ്മായിൽ മുഹമ്മദ് നിഹുസ്സർ രണ്ടാം സ്ഥാനവും ശ്രീനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |