SignIn
Kerala Kaumudi Online
Saturday, 30 May 2026 5.51 PM IST

മഹാകുംഭമേള: തീർത്ഥാടകരുടെ ഒഴുക്ക് ഇതുവരെ എത്തിയത് 10 കോടി പേർ

pp

പ്രയാഗ് രാജ് : മഹാ കുംഭമേള 14ാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രയാഗ് രാജിലേക്ക് ഇതുവരെ എത്തിയത് 10 കോടിയിലേറെ തീർത്ഥാടകർ. ത്രിവേണി സംഗമത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രയാഗ് രാജിലെത്തി. നീണ്ട കാലത്തെ ഇവേളയ്ക്കു ശേഷം ശൃംഗേരിപീഠം മഠാധിപതി വിധു ശേഖർ ഭാരതി മഹാരാജ് ഇന്നലെ പ്രയാഗ് രാജിലെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരമ്പരാഗത ' രീതിയിൽ മഠാധിപതിയെ സ്വീകരിച്ചു. അടുത്ത അഞ്ചു ദിവസങ്ങളിൽ ശൃംഗേരിമഠാധിപതി പ്രയാഗ് രാജിൽ തങ്ങും. കല്യാൺ സേവാ ആശ്രമത്തിലെ സ്വാമി ബാബാ കല്യാൺ ദാസ് മഹാരാജ്മായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. റിപ്പബ്ളിക് ദിന പരിപാടികൾ മുൻനിർത്തി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥ മേധാവികളുമായി ഇന്നലെ ചർച്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360