SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

സൽമാനെതിരായ വധ ഗൂഢാലോചന: ഷാർപ് ഷൂട്ടർമാർക്ക് ജാമ്യം

salman

മുംബയ്: പൻവേലിലെ ഫാം ഹൗസിൽ നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ 2 പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ സന്ദീപ് ബിഷ്ണോയി (ഗൗരവ് ഭാട്യ),മുഹമ്മദ് ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇരുവരും ഷാർപ് ഷൂട്ടർമാരാണ്. പൻവേലിലെ ഫാം ഹൗസിലേക്കുള്ള യാത്രയിൽ നടനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും എകെ 47,എം 16 തോക്കുകൾ എന്നിവ എത്തിക്കുന്നതിനായി ഓർഡർ നൽകിയെന്നുമാണ് കേസ്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് ഇവരെ നിയോഗിച്ചതെന്നു പൊലീസ് ആരോപിച്ചിരുന്നു. 60 മുതൽ 70 പേർ വരെ അടങ്ങുന്ന സംഘത്തെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. കൊല നടത്തിയശേഷം കന്യാകുമാരിയിലേക്കും കടൽമാർഗം ശ്രീലങ്കയിലേക്കും രക്ഷപ്പെടാനായിരുന്നു സംഘം നിർദ്ദേശം നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360