SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.33 PM IST

അടുത്തമാസം മുതൽ ആർസി ഡിജിറ്റലാകും; ഈ മാസം തന്നെ വാഹന ഉടമകൾ ഇക്കാര്യം ചെയ്യണം

rc-book

തിരുവനന്തപുരം: അടുത്തമാസം ഒന്ന് മുതൽ വാഹനങ്ങളുടെ ആർ സി ബുക്കുകൾ പൂർണമായും ഡിജിറ്റലാകും. ആർസി ബുക്കുകൾ പ്രിന്റെടുത്ത് നൽകുന്നതിന് പകരമായിട്ടാണ് ഡിജിറ്റൽ രൂപത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചില നിർദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആർസിയും ഫോൺ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറുകളാണ് നൽകേണ്ടതെന്നും ഗതാഗത കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. സ്വന്തമായോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ലിൽ തന്നെ പരിവാഹൻ വാഹൻ വെബ്‌സൈറ്റിൽ നിന്ന് ആർസി ബുക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RC, MVD, LATEST NEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA