മ്യൂണിക്: യൂറോപ്പിൽ സായുധസേന രൂപവത്കരിക്കാനുള്ള സമയമായെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. തന്റെ രാജ്യത്തിന്റെ പോരാട്ടം അതിനുള്ള അടിത്തറ പാകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമനിയിലെ മ്യൂണിക്കിൽനടന്ന സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസും കാനഡയും 30 യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോയ്ക്ക് കൂടുതൽ പണം നൽകാൻ തയ്യാറല്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സെലെൻസ്കിയുടെ ആവശ്യം. സൈനികച്ചെലവുകൾ കണ്ടെത്താൻ യൂറോപ്യൻ രാജ്യങ്ങൾ സ്വയം കണ്ടെത്തെണമെന്നും യൂറോപ്പിന്റെ സുരക്ഷ യു.എസിന്റെ പരിഗണനാവിഷയമല്ലെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധമവസാനിപ്പിക്കാനുള്ള തന്റെ പദ്ധതി യു.എസും യൂറോപ്പിലെ സഖ്യകക്ഷികളും അംഗീകരിച്ചാൽ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി മുഖാമുഖമിരിക്കാൻ താൻ തയ്യാറാണെന്നും യു.എസിന്റെ സൈനികസഹായമില്ലാതെ യുക്രൈന് സെലെൻസ്കി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |