
തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുസ്താഖ്, പി.കൃഷ്ണകുമാർ എന്നിവർ അടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, അഡ്വ. ഗംഗേഷ് മുഖാന്തിരമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ടോൾ പിരിവ് കാലാവധി 2026ൽ നിന്ന് 2028ലേയ്ക്ക് നീട്ടിയിരുന്നു. ഹർജിക്കാരുടെ വാദം കേട്ട കോടതി മാർച്ച് 12നുള്ളിൽ ടോൾ കമ്പനിക്കാരോട് റോഡ് പണിക്ക് ചെലവായ സംഖ്യയുടെ കണക്കും ഇതുവരെ ടോൾ പിരിച്ച കണക്കും അറ്റകുറ്റപ്പണികൾക്ക് ചെലവായ സംഖ്യയുടെ കണക്കും കമ്പനി ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യയെ കുറിച്ചു ള്ള കണക്കുകളും ഹാജരാക്കുവാൻ ഇടകാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |