കുമളി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ ജില്ലയിലെ സംരംഭകർക്കായി എം.എസ്.എം.ഇ ടെക്‌നോളജി ക്ലിനിക് 29ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ തേക്കടി ബാംബു ഗ്രോവ് റിസോർട്ടിൽ നടക്കും. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്ന വിഷയത്തിൽ ശിൽപ്പശാലയും ഡിജിറ്റൽ മാർക്കറ്റിംഗ്, വിവിധ സംരംഭക വായ്പ, സബ്സിഡി പദ്ധതികൾ, ലൈസൻസ്, രജിസ്റ്റേഷൻ. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ വിഷയാവതരണം നടത്തും. സംരംഭകർക്ക് രജിസ്‌ട്രേഷൻ സൗജന്യമായി ചെയ്ത് കൊടുക്കും. കൂടാതെ കച്ചവടം തുടങ്ങിയ എല്ലാ സംരംഭകർക്കും അടച്ച ഇൻഷുറൻസ് പ്രീമിയം തുകയുടെ 50% വരെ തിരികെ ലഭിക്കുന്നതിനുള്ള അവസരം വേദിയിൽ ഒരുക്കും. നിലവിലുള്ള എം എസ് എം ഇ കൾക്ക് രണ്ട് കോടി രൂപ മൂലധന സബ്സിഡിയും 50 രൂപ പലിശ സബ്സിഡിയും ലഭിക്കുന്ന മിഷൻ 1000 പദ്ധതിയും തേയില, കാപ്പി, ഏലം റബ്ബർ തുടങ്ങിയ തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ലയം നിർമാണ പദ്ധതിയും അവതരിപ്പിക്കും. ടൂറിസം, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയ എല്ലാ സംരംഭകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9496017194, 9744303626, 949547104, 8547744486.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |