പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ പ്രവർത്തക സമിതി യോഗവും ഇഫ്താർ സംഗമവും സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. പ്രൊഫ.അബ്ദുസമദ് അൽഹസനി മുഖ്യപ്രഭാഷണം നടത്തി. യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ വ്യാപാരി സംഘടനകൾ രംഗത്തു വരണമെന്നും വ്യപാര ലൈസൻസ് പുതുക്കുന്നത് മൂന്ന് മാസത്തേക്കുകൂടി നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എസ്.സിംപ്സൺ അദ്ധ്യക്ഷനായി. ടി.കെ.ഹെൻട്രി, കെ.ഗോകുൽദാസ്, കെ.ആർ.ചന്ദ്രൻ, പി.വി.ഹംസ, കെ.ഹുസൈൻ കുട്ടി, തോമസ് ജേക്കബ്, കെ.എച്ച്.കമലുദ്ധീൻ, ജി.ഗോപിനാഥൻ, പി.മോഹൻദാസ്, വി.എം.ഷൗക്കത്ത്, വാപ്പുട്ടി, കെ.ടി.സഹദേവൻ, കെ.രാംപ്രകാശ്, സുരഭി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |