
ബാഴ്സലോണ 3- ഒസാസുന 0
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ഒസാസുനയെ തോൽപ്പിച്ച ബാഴ്സലോണ മൂന്നുപോയിന്റ് വ്യത്യാസത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 11-ാം മിനിട്ടിൽ ഫെറാൻ ടോറസ്, 21-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ഡാനി ഓൾമോ,77-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ഒസാസുനയ്ക്ക് എതിരെ ബാഴ്സയുടെ ഗോളുകൾ നേടിയത്.
ഈ സീസണിലെ 28 മത്സരങ്ങളിൽ ബാഴ്സയുടെ 20-ാമത് വിജയമാണിത്. മൂന്ന് സമനിലകളും അഞ്ചു തോൽവികളുമടക്കം 63 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. 28 മത്സരങ്ങളിൽ 60 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളാണ് സീസണിൽ ഇരു ക്ളബുകൾക്കും ഇനിയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |