SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.52 AM IST

യുഎസിനെയും ഇന്ത്യയെയുമടക്കം വെല്ലുവിളിക്കാൻ ചൈനയ്ക്ക് ധൈര്യം നൽകുന്ന ആയുധം, ടാർഗറ്റുകളെ നേരിടുന്നത് ചൂടുകൊണ്ട്

hydrogen-bomb

ബീജിംഗ്: സൈനിക- ഊർജ്ജ സാങ്കേതിക വിദ്യയിൽ വൻ കുതിച്ചുച്ചാട്ടവുമായി ചൈന. സുസ്ഥിരവും ഉയർന്ന താപനില പുറപ്പെടുവിക്കാൻ ശേഷിയുള്ളതുമായ ആണവ ഇതര ഹൈഡ്രജൻ ബോംബ് ചൈനീസ് ഗവേഷകർ പരീക്ഷിച്ചു. രണ്ട് കിലോയിലധികം ഭാരമുള്ള ഉപകരണം 1000 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതൽ ചൂടാണ് പുറപ്പെടുവിച്ചത്. രണ്ട് സെക്കന്റുകൾ മാത്രം നീണ്ട സ്‌ഫോടനം ടിഎൻടി സ്‌ഫോടനങ്ങളേക്കാൾ 15 മടങ്ങ് ശക്തിയേറിയതായിരുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു. ചൈന സ്റ്റേറ്റ് ഷിപ്പ്‌ബിൽഡിംഗ് കോർപ്പറേഷന്റെ 705 റിസർച്ച് ഇൻസ്റ്റിട്യൂട്ട് ആണ് ബോംബ് വികസിപ്പിച്ചത്.

സമ്മർദ്ദമേറിയ ടാങ്കുകളേക്കാൾ മികച്ച രീതിയിൽ ഹൈഡ്രജൻ സൂക്ഷിക്കാൻ ശേഷിയുള്ള മഗ്നീഷ്യം ഹൈഡ്രൈഡ് ആണ് ബോംബിൽ ഉപയോഗിച്ചത്. സ്ഫോടകവസ്തുക്കൾ പ്രവർത്തിക്കുമ്പോൾ, പദാർത്ഥങ്ങൾ മൈക്രോൺ-സ്കെയിൽ കണികകളായി വിഘടിക്കുകയും വായുവുമായി കലർന്ന് ജ്വലിക്കുകയും ചെയ്യുന്ന ഹൈഡ്രജൻ വാതകം പുറത്തുവിടുകയും ചെയ്യുന്നു. ഇത് സ്വയം ജ്വലിക്കുന്നു. പ്രാരംഭ സ്ഫോടനത്തിൽ നിന്നുള്ള ചൂട് മഗ്നീഷ്യം ഹൈഡ്രൈഡിന്റെ വിഘടനം വ്യാപിപ്പിക്കുകയും കൂടുതൽ ഹൈഡ്രജൻ പുറത്തുവിടുകയും ഇതിലൂടെ സ്‌ഫോടനത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഫോടനം രണ്ട് മീറ്ററിൽ 428.43 കിലോപാസ്കൽ അമിതമർദ്ദമാണ് സൃഷ്ടിച്ചത്. ഇത് ടിഎൻടി ശക്തിയുടെ 40 ശതമാനം ആണ്.

നേരിട്ടുള്ള ഊർജ വിന്യാസത്തിനും കനത്ത താപനിലയിൽ ടാർഗറ്റുകളെ നശിപ്പിക്കുന്നതിനും പുതിയ ആയുധം സഹായിക്കുന്നു. പുതിയ കണ്ടുപിടിത്തം അന്തർവാഹിനി ഇന്ധന സെല്ലുകളിലും ഡ്രോൺ പവർ സംവിധാനങ്ങളിലും പ്രവർത്തിപ്പിക്കാനാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYDROGEN BOMB, CHINA, CHINESE NEW BOMB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360