അബുദാബി: നിരത്തുകളിൽ പുതിയ വേഗപരിധി (സ്‌പീഡ് ലിമിറ്റ്) ഏർപ്പെടുത്തി അബുദാബി അധികൃതർ. ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തെരുവിലാണ് (ഇ311) പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ വേഗപരിധി നേരത്തെ മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നത് 100 കിലോമീറ്ററായി കുറച്ചു. പുതിയ നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അബുദാബിക്കും ദുബായിക്കുമിടയിൽ യാത്ര ചെയ്യുന്നവർക്കാണ് പുതിയ മാറ്റം ബാധകമാവുക.
ഇ311ൽ അത് ടൂറോഷ് തെരുവിനും അൽ ഖയിർ തെരുവിനുമിടയിലാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. പാതയുടെ വടക്ക് ഭാഗത്ത് അൽ ഷാംഖയും, തെക്ക് ഭാഗത്ത് മദീനത്ത് അൽ റിയാദും ബനിയാസ് സെമിത്തേരിയും സ്ഥിതിചെയ്യുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ എന്ന വേഗത പരിധി അബുദാബിയിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങൾക്കും ബാധകമാണ്.
2018 മുതൽ വേഗപരിധിയിൽ കർശന നടപടികളാണ് അബുദാബി സ്വീകരിക്കുന്നത്. റോഡ് സൈനുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി തന്നെയാണ് നിയമപരമായ വേഗപരിധിയായി കണക്കാക്കുന്നത്. നിയമം നിഷ്‌കർഷിക്കുന്ന വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആയിരിക്കെ 101ൽ സഞ്ചരിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കും. ഇതിനായി റഡാർ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 300 ദിർഹം മുതൽ 3000 ദിർഹം വരെയാണ് നിയമലംഘനത്തിന് പിഴ ചുമത്തുന്നത്. അതേസമയം, ദുബായിൽ റോഡ് സൈനിലെ വേഗപരിധി തന്നെയാണ് നിയമപരമായതെങ്കിലും അതിവേഗ സഞ്ചാരങ്ങൾ മാത്രമേ റഡാർ പിടികൂടുകയുള്ളൂ.
Abu Dhabi has reduced the speed limit on Sheikh Mohammed bin Rashid Al Maktoum Street (E311) from 120 km/h to 100 km/h. The new limit applies in both directions between Al Touroush and Al Khair streets. Radar cameras will enforce the limit, with violations attracting fines of AED 300–3,000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |