ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഇന്ത്യയും ചൈനയും തങ്ങളുടെ കരുത്തിൽ നിന്ന് പഠിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യണമെന്ന് ഷി പറഞ്ഞു.
ഏഴുവർഷത്തിന് ശേഷമാണ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തുന്നത്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദർശനത്തിനാണ് ഷി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. ബ്രിക്സ് അദ്ധ്യക്ഷ പദവിയിൽ ചൈന വൽകിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളിൽ മോദിയുമായി 21 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഷി ചൂണ്ടിക്കാട്ടി. ഈ കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ- ചൈന ബന്ധത്തെ സ്ഥിരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ സാധിച്ചെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും വ്യത്യസ്ത സാഹചര്യമാണെങ്കിലും തങ്ങളുടെ ശക്തികളിൽ നിന്ന് പഠിക്കാനും പരസ്പരം പിന്തുണയ്ക്കാനും പൊതുവായ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് ഷി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ട് രാജ്യങ്ങളെന്ന നിലയിലും ദക്ഷിണേഷ്യയിലെ പ്രധാന അംഗങ്ങളെന്ന നിലയിലും ഇരുരാജ്യങ്ങൾക്കും വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്നും ഷി പറഞ്ഞു. ലോകസമാധാനം , സ്ഥിരത, വികസനം, സമൃദ്ധി എന്നിവയ്ക്കായി കൂടുതൽ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |