SignIn
Kerala Kaumudi Online
Saturday, 12 September 2026 1.46 AM IST

ഭർത്താവിന്റെ ഏഴ് വർഷത്തെ അവിഹിത ബന്ധം കൈയ്യോടെ പൊക്കി ഭാര്യ; ഒന്നിച്ച് ചെലവഴിച്ചത് 180 ഹോട്ടലുകൾ

ai-image
പ്രതീകാത്മക ചിത്രം

ബെയ്ജിംഗ്: ഭർത്താവിന്റെ ഏഴ് വർഷത്തെ അവിഹിത ബന്ധം കൈയ്യോടെ പൊക്കി ഭാര്യ. സംഭവത്തിൽ ഭാര്യ പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ ലിയുഴൗ സ്വദേശിനിയായ ഷെൻ എന്ന യുവതിയാണ് തന്റെ ഭർത്താവ് ഗുവോയുടെയും ഇൻഷുറൻസ് ഏജന്റായ ലിയുടെയും ചതി പുറത്തുകൊണ്ടുവന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് വാർത്ത പുറത്തുവിട്ടത്.

2017ലാണ് ഗുവോയും ഇൻഷുറൻസ് ഏജന്റായ യുവതിയും തമ്മിലുള്ള ബന്ധത്തിൽ ഷെൻ ആദ്യമായി സംശയം പ്രകടിപ്പിക്കുന്നത്. തുടർന്ന് നടത്തിയ നീക്കങ്ങളിൽ ഇരുവരും തമ്മിലുള്ള ചാറ്റുകൾ ഷെൻ കൈക്കലാക്കി. 'ഐ മിസ് യു' സന്ദേശങ്ങൾക്കൊപ്പം, ചൈനീസ് ഭാഷയിൽ 'ഐല‌വ്‌യു' എന്ന അർത്ഥം വരുന്ന 520 യുവാൻ വീതമുള്ള ഓൺലൈൻ പണമിടപാടുകൾ ഇരുവരും സ്ഥിരമായി നടത്തിയിരുന്നതായും തെളിവുകൾ സഹിതം യുവതി കണ്ടെത്തി.

അവിഹിത ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. രഹസ്യ ബന്ധത്തിന്റെ ഭാഗമായി ഇരുവരും വിവിധ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ചത് 180 തവണയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ, ഇൻഷുറൻസ് ഏജന്റായ കാമുകിയുടെ സഹായത്തോടെ ഗുവോ ഏകദേശം 1.5 മില്യൺ യുഎസ് ഡോളർ (ഏകദേശം 14 കോടിയിലധികം രൂപ) മൂല്യമുള്ള വൻകിട ഇൻഷുറൻസ് പോളിസികൾ എടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രണ്ടുവയസ്സുള്ള കുഞ്ഞിന്റെ അമ്മയായ ഷെൻ, ഭർത്താവിന്റെയും കാമുകിയുടെയും ചതി തിരിച്ചറിഞ്ഞതോടെ നിയമ പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. വ്യക്തിപരമായ വഞ്ചന എന്നതിലുപരി, ഇൻഷുറൻസ് ഇടപാടുകളും വൻ സാമ്പത്തിക താൽപര്യങ്ങളും കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ കേസ് വലിയ സങ്കീർണ്ണതകളിലേക്കാണ് നീങ്ങുന്നത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ചൈനീസ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

English Summary

A Chinese woman identified as Zhen reportedly uncovered her husband Guo’s seven-year affair with an insurance agent after finding romantic messages and repeated money transfers. She also discovered that the couple had stayed in hotels together more than 180 times and that Guo had taken out insurance policies worth over ₹14 crore through the agent

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOVE AFFAIR, LATESTNEWS, CHINA, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360