ടൈംടേബിൾ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) റഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി പരീക്ഷയ്ക്കും, ഡിസംബർ 10 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) റഗുലർ & സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ 18 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി പരീക്ഷയുടെ (മേഴ്സിചാൻസ് 2010 - 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഫയൽ അദാലത്ത്
സർവകലാശാല 2019 സെപ്റ്റംബർ 26 ന് നടത്താനിരുന്ന ഫയൽ അദാലത്ത് 28ന് രാവിലെ 10.30 ന് സർവകലാശാല സെനറ്റ് ചേംബറിൽ നടത്തും. ഓൺലൈനിലൂടെ പരാതികൾ സമർപ്പിച്ച അപേക്ഷകർ രാവിലെ 10.30 ന് ഹാജരാകണം.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയുടെ കീഴിലുളള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ സ്‌പെഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്സിന് 2019 - 20 അഡ്മിഷന് വേണ്ടിയുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എൻവയൺമെന്റ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19. ഫോൺ: 0471 2308214. വിശദവിവരങ്ങൾക്ക്www.cgist.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |