SignIn
Kerala Kaumudi Online
Saturday, 13 June 2026 10.14 AM IST

കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചു, ബാരാമതിയിൽ സുനേത്ര പവാറിന് എതിരില്ല

d

ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ മരിച്ച ഒഴിവിൽ ബാരാമതി മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല. അജിത് പവാറിനോടുള്ള ആദരസൂചകമായി സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല അറിയിച്ചു.

ഇതോടെ 23ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ ഭാര്യയും എൻ.സി.പി സ്ഥാനാർത്ഥിയുമായ സുനേത്ര പവാർ ജയിക്കുമെന്നുറപ്പായി. ഇന്നലെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ആകാശ് മോറെ പിൻവലിച്ചത്. സുനേത്ര എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ശരത് പവാറിന്റെ പാർട്ടിയായ എൻ‌.സി‌.പി (എസ്‌പി) ആവശ്യപ്പെട്ടിരുന്നു. എൻ.സി.പി(എസ്.പി) നേതാവ് ശരത് പവാറിന്റെ മരുമകനാണ് അജിത് പവാർ. കഴിഞ്ഞ ദിവസം സുനേത്ര പവാർ മഹാരാഷ്ട്ര കോൺഗ്രസ് മേധാവി ഹർഷവർദ്ധൻ സപ്കലുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വിമാന അപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടത്. ബി.ജെ.പി,ശിവസേന കക്ഷികളുള്ള മഹായുതി മുന്നണിയുടെ ഭാഗമാണ് അജിതിന്റെ എൻ.സി.പി ഇരു എൻ.സി.പികളും ലയിക്കാനിരിക്കെയായിരുന്നു മരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360