SignIn
Kerala Kaumudi Online
Monday, 18 January 2021 12.42 PM IST

ഡൽഹിയിലെ കലാപത്തിൽ മരിച്ചവരിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടാവാം,​ പക്ഷേ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇവർ,​ ചർച്ചയായി അലി അക്ബറുടെ കുറിപ്പ്

ali-akbar-

കോഴിക്കോട്: ഡൽഹിയിലെ കലാപത്തിൽ മരിച്ചവരിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടാവാമെന്നും കലാപത്തിനും കൂട്ടക്കൊലയ്ക്കും പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലിംലീഗും ഉൾപ്പെടെയുള്ളവർ ആണെന്നും സംവിധായകൻ അലി അക്ബർ. പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ ഡോ. എം കെ മുനീർ, ഡോ. ഫസൽ ഗഫൂർ, നടന്‍ മാമുക്കോയ, മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയാ ഗാന്ധി, എന്നിവരെല്ലാം ചേർന്നാണ് മുസ്ലീങ്ങളെ ഭിന്നിപ്പിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അലി അക്ബർ ആരോപിച്ചു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മരണപ്പെട്ടവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഉണ്ടാവാം, പക്ഷെ കൊന്നവർ കോൺഗ്രസുകാരും കമ്യുണിസ്റ്റ്കാരും മുസ്ലീം ലീഗും സകല സുടാപ്പികളും തന്നെ.... അവരുടെ തലയിൽ നിന്നും പാപഭാരം ഒഴിഞ്ഞുപോകില്ല... ഇന്ത്യയിലെ ഒരു മുസൽമാനെയും ബാധിക്കാത്ത ഒരു നിയമത്തെ ചൊല്ലി മുസ്ലിങ്ങൾക്കിടയിൽ പെരും നുണകൾ പ്രചരിപ്പിച്ച് ഭയാശങ്ക നിറയ്ക്കുകയും, ഈ ഭയാശങ്കയിലേക്ക് തീവ്ര ഇസ്ലാമിക തീവ്രവാദികൾ കൊടിയ മതവിഷം കലർത്തുകയും ചെയ്തപ്പോൾ ഭാരതം രണ്ടു ചേരിയായി മാറി... ആദ്യം കത്തിയുയർത്തി, കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും എന്നും പറഞ്ഞു 1921ലെ കത്തിയുയർത്തിയതും, ഹൈന്ദവർ സമാധാനത്തോടെ ജീവിക്കണമെങ്കിൽ തങ്ങളെ ഭയപ്പെടണമെന്നും സുഡാപ്പികൾ വിളിച്ചു കൂവിയത് മലബാറിൽ നിന്നാണ്....


വിവരമുള്ളവരെന്നു നാം ധരിച്ച മുനീർ സാഹിബും, dr. ഫസൽഗഫൂരും, മാമുക്കോയയും തുടങ്ങി പിണറായി സഖാവും, യെച്ചൂരിയും, സോണിയയും, മുരളീധരനും എല്ലാം ചേർന്ന് ഹാലിളക്കി... ഇവരുടെയൊക്കെ മുൻപിലാണാ മൃതദേഹങ്ങൾ കിടക്കുന്നത്... കടിച്ചു മുറിച്ചു തിന്നണം എല്ലാവരും കൂടി....
അവരുടെ കുടുംബങ്ങളുടെ കണ്ണീരും നക്കിത്തുടച്ചു കുടിക്കണം.....
സംഘികളുടെ തലയിൽ വച്ച് കെട്ടരുത്... കാരണം അവരല്ല നുണകൾ പ്രചരിപ്പിച്ചത്...
എന്റെ മതത്തിനൊരു സ്വപ്നമുണ്ട് രാജ്യം അള്ളാന്റെതാകണം,
ജനാധിപത്യത്തിൽ എന്റെ മതത്തിനു വിശ്വാസമില്ല, എന്റെ മതത്തിനു മറ്റു ചില വിശ്വാസങ്ങളുണ്ട് ഒരു കാഫിറിനെ മതത്തിനകത്താക്കിയാലോ,ജീവിതത്തിനു പുറത്താക്കിയാലോ സ്വർഗ്ഗവും അവിടെ 72ഹൂറികളെന്ന ഭോഗയന്ത്രങ്ങളെയും കിട്ടുമെന്ന്, മദ്യം കിട്ടുമെന്ന് ആകയാൽ കൊന്നവനും കൊല്ലിച്ചവനും ആത്മ സംതൃപ്‌തിയെ ഉണ്ടാവുകയുള്ളു..
പുറമെ ശോകമഭിനയിക്കുമെങ്കിലും ഉള്ളിൽ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരിക്കും...
അതാണ് സുടാപ്പിസം.... സുടാപ്പികൾക്കൊപ്പം കുമ്മിയടിച്ചു നടക്കുന്ന കാഫിറുകളെ നിങ്ങൾ ഏതായാലും ഗീത വായിക്കില്ല, വേണ്ട ഖുർആൻ പരിഭാഷ എടുത്തു രണ്ടധ്യായം ഒന്ന് വായിച്ചു നോക്കൂ അപ്പൊ അറിയാം എന്താണ് സുടാപ്പി,... ഏത് വിശ്വാസം ആണ്‌ അവരെ നയിക്കുന്നതെന്ന്...
കൃത്യമായും ഇസ്ലാമിക അജണ്ട തന്നെയാണ് ഭാരതത്തിൽ ഇപ്പോൾ നടക്കുന്ന കലാപത്തിനാധാരം... നോക്കൂ 4 വയസ്സുള്ള കുഞ്ഞിനോട് രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയെ കൊല്ലണം എന്ന്‌ പഠിപ്പിക്കുന്ന ഉമ്മ....കോടതി വിധി പുല്ലാണ് ആയുധം മൂർച്ചകൂട്ടുന്നുണ്ട് എന്നുപറയുന്ന തല തിരിഞ്ഞ ഡോക്ടർ,
ഹൈന്ദവ വിശ്വാസങ്ങളെ ചിത്രവധം ചെയ്യുന്ന മുജാഹിദ് ബാലുശ്ശേരിമാർ ഇവർക്കൊക്കെ ഒരേ മുഖമാണ് ഹൈന്ദവ വിരുദ്ധ മുഖം...
അവരുടെ പത്തുവോട്ടിന് വേണ്ടി വട്ടത്തൊപ്പി വയ്ക്കുന്ന നായന്മാരും, ക്രിസ്ത്യാനികളും ഒക്കെയുള്ള രാഷ്ട്രീയക്കാർക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല...
നമ്മുടെ മഹല്ല് എന്ന് പറയുന്ന പ്രതാപൻ എന്ന പ്രതാപത്തുള്ള ഉദാഹരണം മാത്രം.... അതിൽ ചില ബിജെപി ക്കാരും ഉണ്ടായേക്കാം... വോട്ടാവുമ്പോൾ നോട്ടമില്ലല്ലോ...
എനിക്കെതിരെ നാളെ കേസെടുത്തേക്കാം സാരമില്ല..
മതം ഉണ്ടായ കാലത്ത് സാഹചര്യങ്ങളിൽ പലതും പ്രവാചകൻ പറഞ്ഞിരിക്കാം അതിന് വള്ളിപുള്ളി വ്യത്യസ്തത വരുത്താൻ പാടില്ലാ എന്ന്‌ ശഠിക്കുന്നവരാണ് എന്റെ മതക്കാർ അതുകൊണ്ട് തന്നെ യഹൂധികളെയും, ക്രിസ്ത്യാനികളെയും, കാഫിറുകളെയും ഒരിക്കലും സുഹൃത്തുക്കളാക്കരുതെന്ന് ഇന്നും മുസ്ലിം കുട്ടികൾ പഠിക്കുന്നു..
അവർക്ക് മതത്തിനു പുറത്ത് സൗഹൃദം അഭിനയിക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.
ഏത് മതവും കാലഘട്ടങ്ങൾക്കനുസരിച്ച് പരിഷ്കരിക്കപ്പെടണം അതുകൊണ്ടാണ് പഴയ നിയമത്തിനു പകരം പുതിയ നിയമമുണ്ടായത്. പക്ഷെ ഇതൊന്ന് മുസല്മാനോട് പറഞ്ഞുനോക്കൂ... വിവരം അറിയും.
എണ്ണവും വണ്ണവും വർദ്ധിപ്പിച്ചു രാജ്യത്ത് പച്ചക്കൊടി ഉയർത്തുക എന്നതുതന്നെയാണ് ജമാഅത്തെ ഇസ്ലാമി മുതൽ സകല മുസ്ലിം സംഘടനകളുടെയും ലക്ഷ്യം.. അതിനു കിട്ടുന്ന അവസരങ്ങൾ കലാപമാക്കാനും അതുവഴി അനുയായികൾക്കിടയിൽ അരക്ഷിതാവസ്‌ഥ വളർത്തി മതപരമായ തുരുത്തുകൾ സൃഷ്ടിച്ചു യുദ്ധതന്ത്രങ്ങൾ പഠിപ്പിക്കാനും ഒടുവിലത്തെ യുദ്ധത്തിലേക്ക് നയിക്കാനും തന്നെയാണ് ലക്ഷ്യം...
അതിന് വേണ്ടി ഹൈന്ദവർക്കിടയിൽ ജാതി വിദ്വെഷം പരമാവധി സൃഷ്ടിക്കാനും താഴ്ന്ന ജാതിക്കാരെ തങ്ങളിലേക്ക് അടർത്തി മാറ്റാനും അവർ ശ്രിമിച്ചു കൊണ്ടിരിക്കും അതാണ് ജമാഅത്തെ ഇസ്‌ലാമിയും സുടാപ്പികളും പ്രകടിപ്പിക്കുന്ന ദളിത് സ്നേഹം. ഇന്ന് ഇതിന് ആകെക്കൂടി തടസ്സമായി നിൽക്കുന്നത് RSS ആണ്, അപ്പോൾ RSS നോടുള്ള വിരോധകാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ .
ലോകത്ത് മുഴുവൻ ആടുകൾ നിറയുകയും അവയെ പോറ്റി നടക്കുകയും അല്ലാഹുവിന്റെ ഭരണത്തിന്റെ കീഴിൽ അഥവാ ശരീഅത്തിന്റെ നിയമം വരികയും ചെയ്യണമെങ്കിൽ അവസാനത്തെ കാഫിറും മതം സ്വീകരിക്കയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്‌യുക തന്നെ വേണം അതാണ് ഞങ്ങളുടെ മതനിയമം.
മറുവശത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു, ഏത് മാർഗ്ഗത്തിലൂടെയും മോക്ഷത്തിലെത്താം എന്ന്‌ വിശ്വസിച്ചു വിഘടിതമായി നിലകൊള്ളുന്ന, പേരിൽ മതമുള്ള എന്നാൽ ജാതി മാത്രമുള്ള ഹൈന്ദവ സമൂഹം.... അവരെ പ്രലോഭിപ്പിച്ചു മതം മാറ്റാം, തട്ടിക്കൊണ്ടു പോയി മാറ്റാം, ഗർഭിണിയാക്കിയോ ബലാത്‌സംഗം ചെയ്തോ മാറ്റാം... കലാപത്തിലൂടെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തി മതേതരത്വം പ്രസംഗിപ്പിക്കാം...
ഇതിനൊക്കെ കൂട്ടായി വോട്ടു തട്ടാൻ നടക്കുന്ന നപുംസകങ്ങളും.
100%മുസ്ലീങ്ങളുള്ള സൗദിയുടെ തലയ്ക്കു മുകളിലൂടെ മിസൈലുകൾ പറക്കുന്നു. പറപ്പിക്കുന്നത് RSS അല്ല, മുസ്ലിങ്ങൾ തന്നെ യഥാർത്ഥ മുസ്ലീങ്ങളും കപട മുസ്ലീങ്ങളും തമ്മിലാണത്രെ യുദ്ധം.... യഥാർത്ഥ മുസ്ലിം ഏതാണെന്നു ഈയുള്ളവന് ഇനിയും മനസ്സിലായിട്ടില്ല.
പരസ്പരം വെട്ടി മരിക്കുന്നതിൽ ലോകത്ത് മുസ്ലീങ്ങളെ കവച്ചുവയ്ക്കാൻ ആരുണ്ട്.
ഒരു കണക്കിന് ഞാൻ ഭാഗ്യവാനാണ് ഈ വേദഭൂമിയിൽ മുസല്മാനായി ജനിക്കാൻ കഴിഞ്ഞല്ലോ, ഇവിടുത്തെ ഹൈന്ദവർ എന്നേ നല്ലോണം സ്നേഹിച്ചു, ആനുകൂല്യങ്ങൾ തന്നു, അഞ്ചുനേരം എന്റെ അള്ളാ മാത്രമാണ് ആരാധ്യൻ എന്ന്‌ മൈക്ക് കെട്ടി ഉച്ചത്തിൽ വിളിച്ചു പറയാൻ സ്വാതന്ത്ര്യം തന്നു,
മക്കൾക്ക് പഠിക്കാനും ജോലി കിട്ടാനും റിസർവേഷൻ തന്നു,
ഫസൽ ഗഫൂറിന് മതത്തിന്റെ പേരിൽ വിദ്യാഭ്യാസ കച്ചവടം നടത്താൻ സൗകര്യം കൊടുത്തു, മുസ്ലീം ലീഗിന്റെ പേരിൽ മന്ത്രിയാവാനും ഭരിക്കാനും മുടിക്കാനും ഐസ്ക്രീം യഥേഷ്ടം കഴിക്കാനും അനുവാദം കൊടുത്തു ...
കാഫിരീറ്റിങ്ങൾ ഭൂരിപക്ഷമായിരിക്കുന്ന ഒരിടത്ത് ഇത്രയൊക്കെ കിട്ടുകയെന്നു പറയുന്നത് നിസ്സാരമാണോ, സത്യായിട്ടും മുസ്ലീങ്ങൾക്ക് ഇത്രയ്ക്കും സുഖായിട്ട് ജീവിക്കാൻ പറ്റുന്ന ഏത് രാജ്യമുണ്ട്,
നോമ്പ് കാലത്ത് വെള്ളം വിൽക്കാൻ വിസമ്മതിക്കുന്ന ഒരു പീടിക സൗദി അറേബിയയിൽ പോലും കാണില്ല,
എല്ലാ കടയ്ക്കും ഹലാൽ സർട്ടിഫിക്കറ്റ്, ഹലാൽ ഹലാൽ എന്ന് നിറയെ ബോർഡുകൾ സത്യത്തിൽ ഇസ്ലാമിക രാജ്യത്തുപോലും ഞാനിങ്ങനെ കണ്ടിട്ടില്ല, മാത്രമല്ല രഹ്ന പാത്തുമ്മയ്ക്കും അയ്യപ്പന്റെ ബ്രഹ്മചര്യം തകർക്കാൻ അനുവാദം കൊടുക്കുന്ന നാട്... ന്താല്ലേ....
ഇതൊക്കെ ഉണ്ടായിട്ടും പാക്കിസ്ഥാനിൽ കഷ്ടപ്പെടുന്ന കുറച്ചു ഹിന്ദുക്കൾക്ക്, ക്രിസ്ത്യാനികൾക്ക്, ജൈനനും പാഴ്‌സിക്കുമെല്ലാം ഇന്ത്യയിൽ അഭയം കൊടുക്കാം എന്ന്‌ പറഞ്ഞതിന്റെ പേരിൽ ഭാരതം കത്തുന്നു,, കത്തിക്കുന്നു... വെടിയുണ്ടകൾ പായിക്കുന്നു... ആസിഡ് ഒഴിച്ചു പൊള്ളിക്കുന്നു.... ഒരു ശരീരം 400ഇടി ഇടിച്ചു ജീവൻ എടുക്കുന്നു...
ബോലോ തക്ബീർ അള്ളാഹു അക്ബർ....
സത്യായിട്ടും അള്ളാ നിന്നേ ഞാൻ വെറുത്തു പോയാൽ പൊറുക്കണേ...
നിന്റെ പേരിലാണല്ലോ ഇതെല്ലാം...
ഹിന്ദു വർഗീയതയും പറഞ്ഞു ഒരു പുല്ലനും ഇതിന് താഴെ വരരുത്...
CAA യുടെ കാര്യത്തിൽ ഒരു ഹിന്ദുവും മുസൽമാന്റെ നെഞ്ചത്ത് കേറിയിട്ടില്ല, JNU മുതൽ ഇങ്ങ് കാട്ടാക്കട വരെയും പ്രകോപനം സൃഷ്ടിച്ചത് തൊപ്പിവച്ചവരും പർദ്ദയിട്ടവരും തന്നെയായിരുന്നു.....
1921 ന്റെ തനിയാവർത്തനം.... ഹേ ചിന്തിക്കുന്ന മുസ്ലിം സമൂഹമേ, ജമാഅത്തെ ഇസ്ലാമിയെയും, സുഡാപ്പികളെയും, തുമ്പിൽ മുത്തമിടുന്ന നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരനെയും തിരിച്ചറിയാൻ ഇനിയും വൈകിയിട്ടില്ല, ഖുറാനിൽ നിന്നും പരസ്പരം നന്മയുണ്ടാക്കുന്നത് മാത്രം സ്വീകരിച്ചു നന്മയോടെ പരസ്പരം സ്നേഹിച്ചു ജീവിക്കാം..
അവർ സ്വപ്നം കാണുന്ന അള്ളാന്റെ രാജ്യം ഭാരതത്തിൽ ഉണ്ടാവില്ല... ഉണ്ടാവാൻ പാടില്ല കാരണം എല്ലാത്തിനെയും സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഭാരതത്തിലെ ഉള്ളൂ അത്‌ നില നിൽക്കണം, ദൈവമില്ലാത്തവനും, ദൈവമായവനും ദൈവത്തെ തേടുന്നവനും ഈ രാജ്യം മഹത്തരമാണ്...
അതുകൊണ്ട് ഒരിക്കൽ കൂടി സകല അധികാര മോഹികളോടും പറയുകയാണ് കത്തിക്കരുത്, എറിഞ്ഞു കൊല്ലരുത്, തകർക്കരുത് സനാതനധർമ്മം നിലകൊള്ളുന്ന എന്റെ രാഷ്ട്രത്തെ...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DELHI RIOT, ALI AKBAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.