SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

കേരള കൗമുദി വാർത്ത തുണയായി അമീഷയ്ക്ക് റോട്ടറി ക്ലബ് വീടുനൽകും

READ ENGLISH VERSION
ameesha

കൊച്ചി: കടുത്ത ദാരിദ്ര്യത്തോടും ജപ്തി ഭീഷണിയോടും പൊരുതി സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ 600 മീറ്ററിൽ സ്വർണം കൊയ്ത എറണാകുളം നായരമ്പലം ബി.വി.എച്ച്.എസ്.എസിലെ ഏഴാംക്ലാസുകാരി കെ.ജെ.അമീഷയ്ക്ക് ഇനി സുരക്ഷിതമായൊരു വീടെന്ന സ്വപ്നം സഫലമാകും. ഈ പന്ത്രണ്ടുകാരിയുടെ കണ്ണീരും പോരാട്ടവും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റോട്ടറി ക്ലബ് ഒഫ് കൊച്ചി ആൻഡ് വൈപ്പിൻ ഐലൻഡാണ് കുഞ്ഞുപ്രതിഭയ്ക്ക് വീട് നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ചത്. നിർമ്മാണം നിലച്ചുപോയ നിർദ്ധനരുടെ 100 വീടുകൾ പൂർത്തിയാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അമീഷയുടെ കുടുംബത്തിനും തണലൊരുക്കുന്നത്.

പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചോർന്നൊലിക്കുന്ന കൂരയിൽ, കിടപ്പുരോഗികളായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും മാതാപിതാക്കൾക്കുമൊപ്പമാണ് അമീഷ കഴിഞ്ഞിരുന്നത്. അതിനിടയിലാണ് വിവാഹ ആവശ്യത്തിനായി ബാങ്കിൽ ആധാരം പണയപ്പെടുത്തി എടുത്ത തുക പലിശയും ചേർന്ന് ആറുലക്ഷം രൂപയുടെ കടബാദ്ധ്യത ജപ്തിയുടെ ഭീതിയിലാഴ്ത്തിയത്. കടബാദ്ധ്യത എഴുതിത്തള്ളുന്നതിനോ, മറ്റ് സുമനസുകളുടെ സഹായം ഉറപ്പാക്കുന്നതിനോ റോട്ടറി ക്ലബ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകും.

അമീഷയെ പോലുള്ള കായിക താരങ്ങളെ ചേത്തു പിടിക്കണം. റോട്ടറി ക്ലബിനായി ഒരു കോടി സംഭാവന ചെയ്തിരുന്നു. ഇതിൽ നിന്നാകും പണം ചെലവഴിക്കുക

- കെ. എസ് ജോളി,

ചെയർമാൻ ആൻഡ് ഡയറക്ടർ

സഞ്ചാരി മറൈൻ പ്രൊഡക്‌ട്

(പ്രസിഡന്റ് റോട്ടറി ക്ലബ് ഒഫ് കൊച്ചി ആൻഡ് വൈപ്പിൻ ഐലൻഡ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMPACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA