SignIn
Kerala Kaumudi Online
Sunday, 01 November 2026 4.53 PM IST

ആശങ്കയായി പുതിയ ചുഴലിക്കാറ്റ്, മുറസു കേരളത്തിന് എത്രത്തോളം ഭീഷണി?

murasu-cyclone
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നവംബർ അഞ്ച് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അധികൃതർ അറിയിക്കുന്നു. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അധികൃതർ അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

01/11/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

02/11/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

04/11/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

മുറസു ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിൽ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ഇന്ത്യ ആണ് പേര് നിർദ്ദേശിച്ചത്. 'വാർ ഡ്രം' എന്നാണ് മുറസുവിന്റെ അർത്ഥം.

നവംബർ രണ്ടിന് രാത്രി 11:30 മുതൽ നവംബർ മൂന്നിന് പുലർച്ചെ നാല് മണി വരെയുള്ള സമയത്ത് തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മുറസു മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മണിക്കൂറിൽ 100 –110 കിലോമീറ്റർ വേഗതയിൽ പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

കേരളത്തിൽ മുറസു ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും അടുത്ത രണ്ടോ മൂന്നോ ദിവസം പലയിടങ്ങളിലായി ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. വടക്കൻ ജില്ലകളിൽ കൂടുതലാണ് ഇവയ്ക്ക് കൂടുതൽ സാദ്ധ്യത. ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു ദുർബലമായതിനുശേഷം കേരളത്തിൽ സ്വാഭാവിക ഇടിമിന്നൽ, കാറ്റോട് കൂടിയ തുലാവർഷ മഴ എന്നിവ വീണ്ടും ലഭിച്ചു തുടങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.

English Summary

Kerala anticipates thunderstorms and strong winds until November 5, with yellow alerts issued for various districts. Meanwhile, Cyclone Murasu has formed in the Bay of Bengal and is expected to make landfall in Andhra Pradesh on November 2-3. Although Murasu will not directly impact Kerala, it will influence increased rainfall and thunderstorms across the state over the next few days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYCLONE, MURASU CYCLONE, CYCLONE RAIN, HEAVY RAIN, KERALA RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA