SignIn
Kerala Kaumudi Online
Sunday, 01 November 2026 8.14 PM IST

കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരെ പുറത്താക്കുമെന്ന സർക്കുലർ പിൻവലിച്ചു

READ ENGLISH VERSION
ktet-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിവാദ സർക്കുലർ പിൻവലിച്ചു. സർക്കുലർ പുറത്തുവന്നതിന് പിന്നാലെ ഇടത് അദ്ധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്നാണ് സർക്കുലർ പിൻവലിച്ചത്.

കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ പ്രമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ അടങ്ങിയ സർക്കുലറായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നത്. കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഉത്തരവെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എയ്‌‌ഡഡ് സ്കൂളുകളിൽ 2025 സെപ്തംബർ ഒന്നിനോ അതിന്ശേഷമോ കെ ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അദ്ധ്യാപകരെ പുറത്താക്കാനും യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃതസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. 2025 ഒക്ടോബർ മുതൽ കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA