SignIn
Kerala Kaumudi Online
Monday, 29 June 2026 10.02 PM IST

21 ദിവസം മതിയാകില്ല,​ ഇന്ത്യയിൽ 49 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് പഠനം

lockdown-

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഏ‌ർപ്പെടുത്തിയ ലോക്ക്ഡൗൺ 49 ദിവസം വേണ്ടിവരുമെന്ന് പ‍ഠനം. പ്രായം, ജനങ്ങളുടെ സാമൂഹ്യമായ ഇടപെടല്‍, ജനസംഖ്യ തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.

സാമൂഹ്യമായ അകലം പാലിക്കല്‍ കൊണ്ട് കൊറോണയെ എത്രമാത്രം തടഞ്ഞുനിറുത്താനാവും എന്നാണ് പഠനത്തിൽ പരിശോധിച്ചത്. വർക്ക് അറ്റ് ഹോം,​ സ്കൂളുകൾക്ക് അവധി എന്നിവയടക്കമുള്ള നടപടികളെ പഠനത്തില്‍ വിലയിരുത്തുന്നു.

ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടല്‍ രീതി വൈറസ് വ്യാപനത്തിന് ഇടയാക്കുന്നതെങ്ങനെ,​ സാമൂഹ്യ അകലംപാലിക്കല്‍ നടപടികള്‍ക്കൊണ്ട് വൈറസിനെ എത്രമാത്രം പ്രതിരോധിക്കാനാകും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്ര ദിവസങ്ങള്‍ നീളുന്ന ലോക്ക് ഡൗണ്‍ നടപടികള്‍ കൊണ്ട് വൈറസ് ബാധയെ ചെറുക്കാനാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുന്നത്.

21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താനാവില്ല. മൂന്നാഴ്ചയ്ക്ക് ശേഷവും വൈറസ് വീണ്ടും ശക്തമായി വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. വരുംദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകര്‍ പറയുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ റോണോ ജോയ് അധികാരി, രാജേഷ് സിങ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയിക്കുന്നത്. യൂണിവേഴ്‌സ്റ്റിയിലെ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സിലെ ഗവേഷകരാണ് ഇവര്‍. പഠനത്തിന്റെ കരട് രൂപം കെര്‍ണല്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ ആര്‍ക്കൈവ് ആയ ArXiv-ല്‍ ആണ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CORONA, CORONA INDIA, LOCKDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360