SignIn
Kerala Kaumudi Online
Sunday, 27 September 2026 8.52 AM IST

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; വിദ്യാർത്ഥികൾ ക്യാമ്പസ് അടിച്ചുതകർത്തു, നിരവധി വാഹനങ്ങൾക്ക് തീയിട്ടു

conflict
വിദ്യാർത്ഥി സംഘർഷം

ചണ്ഡീഗഡ്: വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരായായെന്ന സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ വൻ സംഘർഷം. ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലാണ് ഇന്ന് പുലർച്ചെയോടെ സംഘർഷം ആരംഭിച്ചത്. ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങൾക്ക് വിദ്യാർത്ഥികൾ തീയിടുകയും ക്യാമ്പസിലെ പല ഭാഗങ്ങളും അടിച്ചുതകർക്കുകയും ചെയ്‌തു.


ക്യാമ്പസ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന തരത്തിലുള്ള പോസ്റ്റുകൾ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സംഘർഷമുണ്ടാക്കിയത്. ക്യാമ്പസിലെ വസ്‌തുവകകൾ അടിച്ചുതകർത്തതിനുശേഷം ഭഗ്വാഡ- ജലന്തർ ദേശീയ പാതയിലേക്കിറങ്ങിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി. തുടർന്ന് പൊലീസും സർവകലാശാല അധികൃതരും സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ ശാന്തരാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.

എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായ പരാതി ലഭിക്കാത്തതിനെ തുടർന്നാണ് അന്വേഷണം ഉണ്ടാകാത്തതെന്നാണ് സർകലാശാല പറയുന്നത്. തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് വിദ്യാർത്ഥികൾക്ക് അധികൃതർ മുന്നറിയിപ്പും നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN US CONFLICT, CAMPUS VIOLENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360