SignIn
Kerala Kaumudi Online
Sunday, 27 September 2026 1.43 AM IST

ക​ൽ​ക്ക​രി​ ​ഇ​റ​ക്കു​മ​തി​ ​നി​ർ​ബ​ന്ധ​മാ​ക്കാ​ൻ​ ​ആ​ലോ​ചി​ച്ച് കേ​ന്ദ്രം

charcol

ന്യൂഡൽഹി: താപവൈദ്യുതി നിലയങ്ങളിൽ ശേഖരം കുറയുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര കൽക്കരിക്കൊപ്പം ഇറക്കുമതി കൽക്കരിയും കലർത്തുന്നത് വീണ്ടും നിർബന്ധമാക്കാൻ കേന്ദ്രം ആലോചിക്കുന്നു. വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കുന്ന കൽക്കരിയിൽ അഞ്ച് ശതമാനം ഇറക്കുമതി കൽക്കരിയായിരിക്കണമെന്ന നിർദേശമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

വൈദ്യുതി നിലയങ്ങളിൽ കൽക്കരി എത്തുന്നതിലെ തടസങ്ങളാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം വൈദ്യുതി ആവശ്യം കുതിച്ചുയർന്നതും പ്രതിസന്ധി ശക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വൈദ്യുതി നിലയങ്ങളിലെ കൽക്കരി ശേഖരം 49 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇടിവ് 26 ശതമാനമായിരുന്നു.

രാജ്യത്തെ കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങളിൽ ഏകദേശം 40 ശതമാനത്തിനും മൂന്ന് ദിവസത്തിൽ താഴെ ഉപയോഗിക്കാനുള്ള ശേഖരം മാത്രമാണുള്ളത്. ഇതോടെ ഇറക്കുമതി കൽക്കരിയെ ആശ്രയിക്കേണ്ട സാഹചര്യം ശക്തമായി. നിലവിൽ ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന നിലയങ്ങൾക്ക് ആവശ്യാനുസരണം 15 ശതമാനം വരെ ഇറക്കുമതി കൽക്കരി കലർത്താം.

കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഇറക്കുമതിയും ഉയർന്നിട്ടുണ്ട്. ആഗസ്റ്റിൽ വൈദ്യുതി മേഖലയിലെ കൽക്കരി ഇറക്കുമതി 15 മാസത്തിനിടെയിലെ ഉയർന്ന തലമായ 55.2 ലക്ഷം ടണ്ണിലെത്തി. മുൻവർഷം ആഗസ്റ്റിനെ അപേക്ഷിച്ച് ഇറക്കുമതിയിൽ 85.6 ശതമാനം വർദ്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHARCOL, NEWDELHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360