SignIn
Kerala Kaumudi Online
Tuesday, 07 July 2020 5.58 AM IST

കേരള സർവ​ക​ലാ​ശാല

university-of-kerala-logo


പെർഫോ​മൻസ് അപ്രൈ​സൽ 25 ന് മുൻപ് സമർപ്പി​ക്കണം

സർവ​കലാശാല​യുടെ യു.​ഐ.​ടി, യു.​ഐ.​എം, ബി.​എഡ് സെന്റ​റു​കൾ, യൂണി​വേ​ഴ്സിറ്റി എൻജിനിയ​റിംഗ് കോളേ​ജ്, കാര്യ​വട്ടം എന്നീ സ്ഥാപ​ന​ങ്ങ​ളിലെ കരാർ ഉദ്യോ​ഗ​സ്ഥ​രുടെ മേയ് 20 മുതൽ നിശ്ച​യി​ച്ചി​രുന്ന പ്രക​ടന വില​യി​രു​ത്തൽ കൂടി​ക്കാഴ്ച ലോക്ഡൗൺ മേയ് 31 വരെ നീട്ടിയ പശ്ചാ​ത്ത​ല​ത്തിൽ ഒഴി​വാ​ക്കു​ന്നു. പകരം പ്രസ്തുത ഉദ്യോ​ഗ​സ്ഥർ അവ​ര​വ​രുടെ പെർഫോ​മൻസ് അപ്രൈ​സൽ നിർദ്ദിഷ്ട ഫോറത്തിൽ പൂരി​പ്പിച്ച് മേയ് 25 ന് മുൻപായി registrar@keralauniversity.ac.in, regrku@gmail.com എന്നീ ഇ-​മെ​യി​ലു​ക​ളി​ലേക്ക് അയ​യ്‌ക്കണം.

പിഎച്ച്.ഡി ഓപ്പൺഡി​ഫൻസും പ്രീ-സ​ബ്മി​ഷനും ഓൺലൈ​നായി നട​ത്തും.

സർവ​ക​ലാ​ശാ​ല​യുടെ പിഎ​ച്ച്.ഡി ഓപ്പൺഡി​ഫൻസു​കളും പ്രീ-സ​ബ്മി​ഷ​നു​കളും, മറ്റ് ഗവേ​ഷണ ഫെലോ​ഷിപ്പ് അഭി​മു​ഖ​ങ്ങളും ഓൺലൈ​നായി നട​ത്താൻ ഉത്ത​ര​വാ​യി. ഗവേ​ഷ​കർ അതതു വകു​പ്പു​മേ​ധാ​വി​ക​ളു​മായി ബന്ധ​പ്പെ​ട​ണ​മെന്ന് സർവ​ക​ലാ​ശാല അറിയി​ച്ചു.


പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ ബി.​എഡ് ഡിഗ്രി (2015 സ്‌കീം - സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ജൂൺ 1 വരെ അപേ​ക്ഷി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY RELEASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.