SignIn
Kerala Kaumudi Online
Saturday, 19 September 2026 2.15 AM IST

പാലായിൽ കുമാരനാശാന്റെ പൂർണകായ പ്രതിമയ്ക്ക് തറക്കല്ലിട്ടു

sa

പാലാ: ശ്രീനാരായണഗുരുദേവന്റെ നവോത്ഥാന സന്ദേശ കവിതാ ശബ്ദമായ, മഹാകവി കുമാരനാശാന് പാലായുടെ ഹൃദയഭാഗത്ത് സ്മാരകമൊരുങ്ങുന്നു. പാലാ നഗരസഭയുടെ നേതൃത്വത്തിൽ തെക്കേക്കരയിലെ കുട്ടികളുടെ പാർക്കിന് മുന്നിലാണ് കുമാരനാശാന്റെ പൂർണകായ പ്രതിമ നിർമ്മിക്കുന്നത്. കുറിഞ്ഞി വടക്കേടത്ത് രാജീവ് മാധവനാണ് ശില്‌പി. കഴിഞ്ഞ ദിവസം പാലാ നഗരസഭാ ചെയർപേഴ്‌സൺ മായാ രാഹുൽ പ്രതിമയ്ക്ക് തറക്കല്ലിട്ടു. ആറുമാസത്തിനുള്ളിൽ പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു. ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂർത്തമാണിതെന്ന് എസ്.എൻ.ഡി.പി യോഗം പാലാ തെക്കേക്കര ശാഖാ പ്രസിഡന്റ് എ.എസ്. ജയകുമാർ, സെക്രട്ടറി ഷിബു കല്ലറയ്ക്കൽ, വൈസ് പ്രസിഡന്റ് ജോഷി പരമല എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMARANASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA