SignIn
Kerala Kaumudi Online
Saturday, 19 September 2026 2.15 AM IST

പത്രാധിപരുടെ പോരാട്ടം അടിച്ചമർത്തപ്പെട്ടവർക്കായി: കെ.മുരളീധരൻ

1

തിരുവനന്തപുരം: പിന്നാക്കം നിൽക്കുന്ന, അവഗണിക്കപ്പെട്ടവർക്കായുള്ള പോരാട്ടമാണ് പത്രാധിപർ കെ.സുകുമാരൻ നടത്തിയതെന്ന് ആരോഗ്യ -ദേവസ്വം മന്ത്രി കെ.മുരളീധരൻ. പത്രാധിപരുടെ ഈ നയമാണ് കേരളകൗമുദി ഇപ്പോഴും അനുവർത്തിക്കുന്നത്. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും അതേ ശൈലിയിൽ മുന്നോട്ടു പോകുന്നത് അതിശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് പേട്ട കേരളകൗമുദി അങ്കണത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.മുരളീധരൻ.

കേരള രാഷ്ട്രീയത്തിൽ നിരവധി നേതാക്കളുണ്ടെങ്കിലും ലീഡർ കെ.കരുണാകരൻ മാത്രമാണ്.

അതു പോലെ, കേരളത്തിൽ നിരവധി പത്രങ്ങളും പത്രാധിപന്മാരുമുണ്ടെങ്കിലും പത്രാധിപരെന്ന വിശേഷണം കെ.സുകുമാരന് മാത്രമുള്ളതാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും അതിനുശേഷവും കേരളകൗമുദിയുടെ നയം അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടിയായിരുന്നു. പത്രാധിപരുടെ നിലപാടിന്റെ തുടർച്ചയാണത്. സമുദായത്തിന് അർഹമായത് നിഷേധിക്കുമ്പോൾ അതിൽ പ്രതികരിക്കേണ്ടത് ശരിയായ കാര്യമാണ്. മറ്റുള്ളവരെ കുറ്റം പറയുമ്പോഴാണ് അത് വിമർശന വിധേയമാവുന്നത്.

തിരഞ്ഞെടുപ്പ് , മന്ത്രിസഭാ രൂപീകരണ ഘട്ടത്തിലൊക്കെ സമുദായത്തിന്റെ ആവശ്യങ്ങൾ ഒരു മറയുമില്ലാതെ കേരളകൗമുദി എഴുതാറുണ്ട്. ഞങ്ങളൊക്കെ അത് ഗൗരവത്തിൽ പരിശോധിക്കാറുമുണ്ട്. പിന്നാക്ക സമുദായത്തിന് എത്ര സീറ്റു കിട്ടണമായിരുന്നു, എന്തു കൊണ്ട് കിട്ടിയില്ല എന്നെല്ലാം വിശദമായി എഴുതാറുണ്ട്. എല്ലാ പാർട്ടികളുടെ കാര്യത്തിലും ഇത് ചെയ്യാറുള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ കൗമുദി ചില പോരായ്മകൾ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അത് പരിശോധിച്ചാണ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയത്. അത് സമ്മർദ്ദമല്ല, ലഭിക്കാനുള്ള അവകാശങ്ങളെക്കുറിച്ചാണ്. കേരള കൗമുദി ആരെയും അടച്ചാക്ഷേപിക്കാറില്ല. മാന്യമായ വിമർശനമാണ് എപ്പോഴും ഉയർത്താറ്. തെറ്റു ചൂണ്ടിക്കാട്ടി, തിരുത്തിക്കാനായി വിമർശിക്കാം. മുടിഞ്ഞു പോകട്ടെയെന്ന മട്ടിലും വിമർശിക്കാം. ഇതിൽ ആദ്യത്തെ രീതിയാണ് കേരളകൗമുദിയുടേത്. തെറ്റുതിരുത്തി നന്നാവാനുള്ള ഉപദേശം നൽകുന്ന കേരള കൗമുദിയുടെ ഈ ശൈലിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ പറഞ്ഞു.

പ​ത്രാ​ധി​പ​രെ​ന്നാ​ൽ​ ​കെ.​സു​കു​മാ​രൻ മാ​ത്രം​:​ ​സി.​കെ.​ഹ​രീ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്രാ​ധി​പ​രെ​ന്ന​ ​വാ​ക്കി​ന്റെ​ ​പ​ര്യാ​യം​ ​കെ.​സു​കു​മാ​ര​നാ​ണെ​ന്ന് ​സി.​കെ.​ഹ​രീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​പ​ത്രാ​ധി​പ​ർ​ ​കെ.​സു​കു​മാ​ര​ന്റെ​ 45​-ാ​മ​ത് ​ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​അ​നു​സ്‌​മ​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ​ഖാ​വെ​ന്ന് ​ഒ​റ്റ​വാ​ക്കി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ത് ​പി.​കൃ​ഷ്ണ​പി​ള്ള​യാ​ണ്.​ ​ലീ​ഡ​റെ​ന്നാ​ൽ​ ​കെ.​ക​രു​ണാ​ക​ര​നും.​ ​അ​തു​പോ​ലെ​ ​പ​ത്രാ​ധി​പ​രെ​ന്ന് ​കേ​ട്ടാ​ൽ​ ​അ​ത് ​കെ.​സു​കു​മാ​ര​ൻ​ ​മാ​ത്ര​മാ​ണ്.​ 115​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ആ​രം​ഭി​ച്ച​ ​കേ​ര​ള​കൗ​മു​ദി,​ ​ഇ​ന്നു​വ​രെ​ ​വ​ർ​ഗീ​യ​ത​യു​ടെ​ ​അം​ശം​ ​പോ​ലും​ ​വാ​ർ​ത്ത​ക​ളി​ലോ​ ​സ​ന്ദേ​ശ​ങ്ങ​ളി​ലോ​ ​വ​രാ​തെ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​എ​ന്ന​ത് ​അ​ഭി​മാ​ന​ക​ര​മാ​ണ്.​ ​ഒ​രു​ ​വ​ലി​യ​ ​ജ​ന​വി​ഭാ​ഗ​ത്തി​ന് ​അ​റി​വും​ ​വി​ദ്യാ​ഭ്യാ​സ​വും​ ​പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​വ​ഹി​ച്ച​ ​പ​ങ്ക് ​മ​റ​ക്കാ​നാ​വി​ല്ല.

പ​ത്രം​ ​സ​മൂ​ഹ​ത്തി​ന് ​ചെ​യ്യു​ന്ന​ ​ക​ർ​മ്മ​മാ​ണ് ​അ​തി​ന് ​ജ​ന​ങ്ങ​ളു​ടെ​ ​അം​ഗീ​കാ​രം​ ​നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​യും​ ​കേ​ര​ള​ത്തി​ന്റെ​യും​ ​വെ​ളി​ച്ച​മാ​യി​ ​കേ​ര​ള​കൗ​മു​ദി​ ​നി​ല​കൊ​ള്ളു​ക​യാ​ണ്.​ ​പ​ത്ര​ത്തി​ന്മേ​ൽ​ ​അ​നാ​വ​ശ്യ​കു​റ്റം​ ​ചു​മ​ത്തു​ക​യോ​ ​മേ​ൽ​ക്കോ​യ്മ​ ​സ്ഥാ​പി​ക്കു​ക​യോ​ ​അ​ല്ല​ ​വേ​ണ്ട​ത്.​ ​നി​രീ​ക്ഷ​ണ​വും​ ​പ​രി​ശോ​ധ​ന​യും​ ​സാ​മൂ​ഹ്യ​ ​ന​ന്മ​യെ​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA