SignIn
Kerala Kaumudi Online
Saturday, 19 September 2026 1.36 AM IST

സഹകരണ ഫെഡറലിസം പ്രധാനം: വി.ഡി. സതീശൻ

cm

ന്യൂഡൽഹി: സഹകരണ ഫെഡറലിസം പ്രധാനമെന്ന് ഡൽഹിയിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. യഥാർത്ഥ സഹകരണ ഫെഡറലിസത്തിലൂടെയും സാമ്പത്തിക വിഭവങ്ങളുടെ നീതിയുക്തമായ പങ്കിടലിലൂടെയും മാത്രമേ സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്‌ക്ക് ധനസഹായം നൽകൽ' എന്ന വിഷയത്തിലാണ് രണ്ടുദിവസത്തെ കോൺഫറൻസ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ സംസാരിച്ചു. യോഗം ഇന്നും തുടരും.

കണ്ണന്താനം സന്ദർശിച്ചു

ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം ഇന്നലെ കേരള ഹൗസിലെത്തി വി.ഡി.സതീശനെ കണ്ടു. സതീശന് നന്നായി ഭരിക്കാൻ കഴിയുമെന്നും ഇതുവരെയുള്ള പ്രവർത്തനം തൃപ്‌തികരമാണെന്നും, കൂടിക്കാഴ്ചയ്‌ക്കു ശേഷം കണ്ണന്താനം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പറഞ്ഞു. പാലസ്‌തീൻ സ്ഥാനപതി അബ്ദുള്ള അബു ഷാവേഷും മുഖ്യമന്ത്രിയെ കാണാനെത്തി. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ചർച്ചയായി. ഹാരിസ് ബീരാൻ എം.പി ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA