
തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ആശ്രയമായി കേരളകൗമുദിയെ മാറ്റിയത് പത്രാധിപർ കെ.സുകുമാരന്റെ ദീർഘ വീക്ഷണമാണെന്നും, സമൂഹത്തിൽ ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വഴികാട്ടിയായി കേരളകൗമുദി ഇന്നും തങ്ങളുടെ ദൗത്യം തുടരുകയാണെന്നും ജി.ആർ.അനിൽ എം.എൽ.എ പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്‌മരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് എക്കാലവും ആശ്രയമാണ് ഈ പത്രം. സത്യസന്ധമായ വാർത്തകളിലൂടെ കേരളത്തിന്റെ പൊതു മണ്ഡലത്തിൽ കേരളകൗമുദി നിറഞ്ഞു നിൽക്കുകയാണെന്നും അനിൽ പറഞ്ഞു.
അവാർഡുകൾ ഏറ്റുവാങ്ങി
ഹരീഷും മിർസയും
തിരുവനന്തപുരം: പത്രാധിപർ കെ.സുകുമാരന്റെ 45-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ വിദ്യാഭ്യാസ അവാർഡുകൾ മന്ത്രി കെ.മുരളീധരൻ വിതരണം ചെയ്തു. എസ്.എസ്.എൽ.സി വിഭാഗത്തിൽ പത്രാധിപർ സ്മാരക അവാർഡ് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ പ്ളേറ്ര് മേക്കർ ശബരീനാഥന്റെ മകൻ ഹരീഷ്.എസും പ്ളസ് ടു വിഭാഗത്തിൽ ക്ഷേമനിധി അവാർഡ് കോട്ടയം യൂണിറ്റിലെ പ്രസ് സൂപ്പർവൈസർ മാത്യൂസ്.ടിയുടെ മകൾ മിർസാ മറിയം മാത്യൂസും ഏറ്റുവാങ്ങി. മികച്ച പ്രാദേശികലേഖകനുള്ള അവാർഡ് വിതുര ലേഖകൻ കെ.മണിലാൽ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |