SignIn
Kerala Kaumudi Online
Saturday, 19 September 2026 2.07 AM IST

താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി പത്രാധിപർ യത്നിച്ചു: മന്ത്രി സി.പി.ജോൺ

1

തിരുവനന്തപുരം: താഴെത്തട്ടിലുള്ളവരെ ഭരണ തലത്തിൽ നിന്നു മാറ്റി നിറുത്തുന്നതിനെ ചോദ്യം ചെയ്യാൻ തൂലിക പടവാളാക്കിയ പത്രാധിപരായിരുന്നു കെ.സുകുമാരനെന്ന് മന്ത്രി സി.പി.ജോൺ. ഭരണഘടന പ്രയോഗത്തിൽ വരുന്നതിനും എത്രയോ മുൻപ് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് ഭരണതലത്തിൽ പ്രാതിനിദ്ധ്യമില്ലെന്ന പ്രശ്നം കേരളകൗമുദി തിരിച്ചറിഞ്ഞു.

പ്രാതിനിദ്ധ്യത്തിന്റെ ആവശ്യകത നേരത്തെ മനസിലാക്കിയ പത്രമാണ് കേരളകൗമുദിയെന്നും കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണ യോഗത്തിൽ സി.പി.ജോൺ പറഞ്ഞു. തിരുവിതാംകൂർ രാജാധികാരത്തിന്റെ കാലോചിതമല്ലാത്ത ചിട്ടകളെ സി.വി കുഞ്ഞുരാമനും കെ.സുകുമാരനും സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണനും അടക്കമുള്ള നിരവധി ആളുകൾ അംഗീകരിച്ചിരുന്നില്ല .കേരളകൗമുദിയുടെ മൗലിക നിലപാടുകളിൽ ഒരിറ്റു വെള്ളം ചേർക്കാതെ , ആരുമായും സമരസപ്പെടാതെ ഇക്കാലമത്രയും പ്രവർത്തിച്ചുവെന്നത് അത്ഭുതകരമായ പ്രതിഭാസമാണ്. അടിസ്ഥാന വിഭാഗങ്ങൾക്ക് പ്രാതിനിദ്ധ്യം നിഷേധിക്കുന്നത് ആരായാലും അവരെ ചോദ്യം ചെയ്യാൻ കേരള കൗമുദി തയ്യാറായി. ഇന്നും ആ നിലപാടിൽ വെള്ളം ചേർക്കാറില്ല.

ഇടത്പക്ഷ പ്രസ്ഥാനങ്ങളോട് കേരള കൗമുദി അയവേറിയ സമപീപനം കാണിച്ചിട്ടുണ്ട്. പക്ഷേ എവിടെയെങ്കിലും പാളിച്ച കണ്ടാൽ അതിനെതിരെ വാളെടുത്തിട്ടുമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ അച്യുതമേനോൻ സർക്കാർ വിജയിച്ചതിൽ പ്രധാന കാരണം പി.എസ്.സിയിൽ ഒ.ബി.സി സംവരണം നടപ്പാക്കിയതാണ്. സംവരണ വിഷയത്തിൽ ഇ.എം.എസിനെതിരെ പത്രാധിപർ ശക്തമായ നിലപാടെടുത്തതും ശ്രദ്ധേയം. എൻജിനിയറിംഗ് കോളേജുകളിലടക്കം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനെക്കുറിച്ച് കേരള കൗമുദി അന്വേഷണം നടത്തണമെന്നും സി.പി.ജോൺ പറഞ്ഞു.

 കെ.​എ​സ്.​ആ​ർ.​ടി.​സി​യെ നി​ക്ഷേ​പ​ ​മേ​ഖ​ല​യാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​മി​ക​ച്ച​ ​രീ​തി​യി​ലു​ള്ള​ ​നി​ക്ഷേ​പ​മേ​ഖ​ല​യാ​ക്കി​ ​മാ​റ്റാ​നാ​കു​മെ​ന്ന് ​ഗ​താ​ഗ​ത​മ​ന്ത്രി​ ​സി.​പി.​ജോ​ൺ.​ ​പേ​ട്ട​ ​കേ​ര​ള​കൗ​മു​ദി​ ​അ​ങ്ക​ണ​ത്തി​ൽ​ ​പ​ത്രാ​ധി​പ​ർ​ ​കെ.​സു​കു​മാ​ര​ന്റെ​ 45​-ാം​ ​ച​ര​മ​വാ​ർ​ഷി​ക​ ​ദി​നാ​ച​ര​ണ​ത്തി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​പ​ങ്കെ​ടു​ത്ത​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. നാ​ല്പ​ത് ​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്രം​ ​നി​ക്ഷേ​പം​ ​ന​ട​ത്തി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ബ​സ് ​വാ​ങ്ങി​ ​ന​ൽ​കി​യാ​ൽ​ ​പ​തി​ന​ഞ്ച് ​വ​ർ​ഷ​ത്തേ​ക്ക് ​അ​തി​ൽ​ ​നി​ന്ന് ​ലാ​ഭ​വി​ഹി​തം​ ​ല​ഭി​ക്കു​ന്ന​ ​പ​ദ്ധ​തി​ക്ക് ​രൂ​പം​ ​ന​ൽ​കും.​ ​പൊ​തു​മേ​ഖ​ല​-​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​ന്ന​വ​ർ​ ​ല​ഭി​ക്കു​ന്ന​ ​തു​ക​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​നി​ക്ഷേ​പി​ക്ക​ണം.​ ​മാ​ദ്ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളും​ ​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഓ​രോ​ ​ബ​സെ​ങ്കി​ലും​ ​ന​ൽ​കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​അ​വ​രു​ടെ​ ​പ​ര​സ്യം​ ​ബ​സു​ക​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​പ്പോ​ൾ​ 5,700​ ​ലേ​റെ​ ​ബ​സു​ണ്ട്.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​സ​ർ​ക്കാ​രി​ന് ​മു​ത​ൽ​മു​ട​ക്കി​ല്ലാ​തെ​ ​ബ​സു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാം.​ ​ഒ​രു​ ​എം.​എ​ൽ.​എ​യ്ക്ക് ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​മൂ​ന്ന് ​ബ​സ് ​വ​രെ​ ​വാ​ങ്ങി​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഉ​ത്ത​ര​വും​ ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​പു​റ​ത്തി​റ​ങ്ങും.​ ​അ​വ​രു​ടെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​അ​വ​ർ​ ​പ​റ​യു​ന്ന​ ​ഡെ​സ്റ്റി​നേ​ഷ​നി​ൽ​ ​ബ​സ് ​ഓ​ടി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA